|    Oct 15 Mon, 2018 8:16 pm
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷ് വധക്കേസ്: ഒരാള്‍ കസ്റ്റഡിയില്‍

Published : 11th September 2017 | Posted By: shadina sdna


ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലിസ് കസ്റ്റഡിയില്‍. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് സി സി  ടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യമുള്ളതായി പോലിസ് പറഞ്ഞു. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. പല സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളെ ഇയാളെ കണ്ടതായും പോലിസ് അറിയിച്ചു. ഇയാളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ പരിശോധിച്ചപ്പോള്‍ ഗൗരി ലങ്കേഷിന്റെ വീട്ടു പരിസരത്തായും കണ്ടെത്തി. ഇടക്കിടെ സ്വിച്ച് ഓഫ് ആയും ഓണ്‍ ആയും സംശയാസ്പദമായ രീതിയിലാണ് മൊബൈല്‍ ഫോണ്‍ പരിതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss