|    Jul 19 Thu, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് വധം : അന്വേഷിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥരെത്തി

Published : 16th September 2017 | Posted By: fsq

 

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷിക്കാന്‍ രണ്ട് മുതിര്‍ന്ന സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലിസ് ഉദ്യോഗസ്ഥര്‍ ബംഗളൂരുവില്‍ എത്തി. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുക എന്നതാണ് ഇവരുടെ ദൗത്യം.അന്വേഷണ സംഘം ഇതുവരെ ലഭിച്ച തെളിവുകള്‍ ഇവര്‍ക്കു കൈമാറിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിനെക്കുറിച്ചുള്ള വിവരങ്ങളിലൂടെ കേസിലെ പ്രതികളിലേക്കെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതോടൊപ്പം വിവിധയിടങ്ങളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്യുമെന്നു റിപോര്‍ട്ടുകളുണ്ട്. മുന്‍ നക്‌സലുകളായ സിരിമാനെ നാഗരാജ്, നൂര്‍ ശ്രീധര്‍ എന്നിവരെയും സംഘം ചോദ്യംചെയ്തു. ബെല്ലാരി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ക്കഴിയുന്ന വാടകക്കൊലയാളി കുനിഗല്‍ ഗിരിയെ അന്വേഷണ സംഘം ചോദ്യംചെയ്‌തേക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൊലപാതകമടക്കം 51 കേസുകളില്‍ പ്രതിയാണു ഗിരി. മൂന്നുവര്‍ഷം മുമ്പാണു മറ്റൊരു കേസില്‍ ഇയാള്‍ അറസ്റ്റിലായത്. ഇതൊടൊപ്പം മറ്റു ജയിലുകളില്‍ കഴിയുന്ന ഏതാനും തടവുകാരെക്കൂടി ചോദ്യംചെയ്യാനും നീക്കമുണ്ടെന്നറിയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss