|    Jul 19 Thu, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് വധം : അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് മന്ത്രി

Published : 14th September 2017 | Posted By: fsq

 

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ലെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. സപ്തംബര്‍ അഞ്ചിനു ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന അജ്ഞാതരായ കൊലപാതകികളെ സംബന്ധിച്ചും ഇവരുടെ ആയുധങ്ങളെ സംബന്ധിച്ചും അന്വേഷണ സംഘത്തിനു വിവരങ്ങള്‍ ലഭിച്ചുവെന്ന റിപോര്‍ട്ടുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണ്. അന്വേഷണം നടക്കുന്നുണ്ട്. കാര്യമായ വിവരങ്ങള്‍ ലഭിക്കുമെന്നു പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. എന്നാല്‍, മാധ്യമങ്ങൡ പ്രത്യക്ഷപ്പെടുന്നവയെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss