|    Oct 20 Sat, 2018 1:45 am
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷ് വധം : അന്വേഷണം കുനിഗല്‍ ഗിരിയിലേക്ക് ?

Published : 14th September 2017 | Posted By: mi.ptk

മംഗളുരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ അന്വേഷണം തടവില്‍ കഴിയുന്ന വാടകക്കൊലയാളികളിലേക്ക്. ബെല്ലാരി സെന്‍ട്രല്‍ ജയിലില്‍ തടവില്‍കഴിയുന്ന കുനിഗല്‍ ഗിരി എന്ന വാടകക്കൊലയാളിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതിന് അന്വേഷണസംഘം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊലപാതകമടക്കം 51 കേസുകളില്‍ പ്രതിയാണ് ഗിരി. മൂന്നുവര്‍ഷം മുമ്പാണ് മറ്റൊരു കേസില്‍ ഇയാള്‍ അറസ്റ്റിലായത് .
ഇയാളെ  ചോദ്യം ചെയ്യുന്നതിന് വാറണ്ട് പുറപ്പെടുവിച്ചു. ചില  സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് അന്വേഷണസംഘത്തിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
ഇയാളുടെ 6 കൂട്ടാളികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇതൊടൊപ്പം മറ്റുജയിലുകളില്‍ കഴിയുന്ന ഏതാനും തടവുകാരെക്കൂടി ചോദ്യം ചെയ്യാനും നീക്കമുണ്ടെന്നറിയുന്നു.
അതേസമയം വടക്കന്‍ കര്‍ണാടത്തില്‍ കണ്ടെത്തിയ ആയുധ ശേഖരത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. ബീഹാറില്‍ നിന്നാണ് ഈ ആയുധങ്ങള്‍ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗൗരിയെ കൊലപ്പെടുത്തിയ തോക്ക് ഈ ശേഖരത്തില്‍ ഉള്‍പ്പെട്ടവയാണ് എന്നാണ് പോലീസിന്റെ സംശയം. ഗൗരിയെ വധിച്ചയാള്‍ക്ക് തോക്ക് ഉപയോഗിക്കുന്നതില്‍ വലിയ പരിചയമില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളെന്നും റിപോര്‍ട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss