|    Jul 18 Wed, 2018 12:28 pm
FLASH NEWS

ഗൗരി ലങ്കേഷ് വധം: അണയാതെ പ്രതിഷേധാഗ്‌നി

Published : 8th September 2017 | Posted By: fsq

 

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ വീട്ടില്‍ക്കയറി വെടിവച്ചുകൊന്നതിനെതിരേ പ്രതിഷേധം അലയടിക്കുന്നു. വിവിധ രാഷ്ട്രീയ-സാംസ്‌കാരിക-മഹിള-വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെയും പ്രതിഷേധവുമായി തെരുവിലിറങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂരില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍, ജില്ലാ നേതാക്കളായ ചന്ദ്രന്‍ മാസ്റ്റര്‍, ബെന്നി ഫെര്‍ണാണ്ടസ്, സി കെ മുനവ്വിര്‍, ഷാഹിന ലത്തീഫ്, സി മുഹമ്മദ് ഇംതിയാസ്, ത്രേസ്യാമ്മ, സി പി രഹ്‌ന നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, സി കെ മുനവ്വിര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ സംസാരിച്ചു. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് തലശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഒ വി റോഡ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ആശുപത്രി ജങ്ഷന്‍, ഫാഷന്‍സ് മുക്ക്, എംഎം റോഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് നാരങ്ങാപുറം എസ്ബിഐ ജങ്ഷനില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് കെ പി സമീറ, സി കെ തസ്‌നി, എം ഫാസില, പി സി ഷമീമ നേതൃത്വം നല്‍കി. വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ എന്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി നാരായണന്‍ വട്ടോളി, പി മുരളീധരന്‍, ഡോ. കെ എന്‍ അജോയ്കുമാര്‍, വി രവീന്ദ്രന്‍, എന്‍ ഡി വേണു, കെ രാജന്‍, കെ പി സതീശന്‍, കെ പി ശശീധരന്‍, അഡ്വ. ജോണി സെബാസ്റ്റിയന്‍ സംസാരിച്ചു. കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ നാലു കേന്ദ്രങ്ങൡ പ്രതിഷേധ പ്രകടനം നടത്തി. ഗംഗന്‍ അഴിക്കോട് അധ്യക്ഷത വഹിച്ചു. എ കെ അശോക് കുമാര്‍, എം ഇ സഹജന്‍, എം എം മത്തായി, പി വി മനോജ് സംസാരിച്ചു. പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ ടൗണി ല്‍ പ്രകടനവും പൊതുയോഗവും നടത്തി. കെ രാമചന്ദ്രന്‍, എന്‍ സുബ്രഹ്മണ്യന്‍, ജമാല്‍ കടന്നപ്പള്ളി സംസാരിച്ചു. അത്തായി ബാലന്‍, വിനോദ്കുമാര്‍ രാമന്തളി, അപ്പുക്കുട്ടന്‍ കാരയില്‍, പപ്പന്‍ കുഞ്ഞിമംഗലം, ടി പി സുമിത്ത് നേതൃത്വം നല്‍കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി ഇരിട്ടിയില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. എന്‍ ടി റോസമ്മ, പി റോസ, കെ പി സ്വപ്‌ന, കോമള ലക്ഷ്മണന്‍ നേതൃത്വം നല്‍കി. കൊലപാതകത്തില്‍ ഇരിക്കൂര്‍ പ്രസ്‌ക്ലബ് പ്രതിഷേധിച്ചു. പ്രസിഡന്റ് മടവൂര്‍ അബ്്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഇ കെ ശ്രീധരന്‍ നമ്പ്യാര്‍, യു പി അബ്ദുറഹ്്മാന്‍, എം പി ഹാരിസ്, എം ശ്രീനേഷ്, സി പി ചന്ദ്രന്‍ സംസാരിച്ചു. ഇരിക്കൂര്‍ സാസ്‌കാരിക വേദി പ്രതിഷേധിച്ചു. കെ അബ്്ദുള്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. യു കെ മായന്‍, കെ ടി പി ഇബ്രാഹിം, പി പി അഹമ്മദ് കുട്ടി, എം പി നസീര്‍, സി പി ശംസുദ്ദീന്‍, എന്‍ വി ഹാഷിം, കെ കെ അബ്ദുല്ല ഹാജി, കെ വി ശരീഫ് സംസാരിച്ചു. എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി കുളം ബസാറില്‍ പ്രകടനം നടത്തി. പ്രസിഡന്റ് പി ബി മൂസക്കുട്ടി, നൗഫല്‍ കൂടകടവ്, ഹാരിസ് കെട്ടിനകം, തൗഫീക് കെ പി നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss