|    Jul 23 Mon, 2018 6:00 am
FLASH NEWS
Home   >  Kerala   >  

ഗൗരി ലങ്കേഷ് രക്തസാക്ഷിത്വം സ്ത്രീകള്‍ക്കള്‍ക്ക് ആവേശം: എന്‍കെ സുഹറാബി

Published : 11th September 2017 | Posted By: shins

കോഴിക്കോട്: ഫാഷിസത്തിനെതിരെ നിരന്തരം പ്രവര്‍ത്തിച്ച ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വം സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുമെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍കെ സുഹറാബി പറഞ്ഞു. കോഴിക്കോട് ജില്ല കമ്മറ്റി കൊടുവള്ളി വ്യാപാരഭവനില്‍ സംഘടിപ്പിച്ച നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഗൗരി ലങ്കേഷിനെ വെടിവെച്ചു  കൊന്നവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെപി അല്‍ഫിയ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ മറുവാക്ക് മാസിക എഡിറ്റര്‍ പി.അംബിക (സ്ത്രീ പ്രസ്ഥാനങ്ങളുടെ ചരിത്രം) അക്‌സസ് ഇന്ത്യ ചീഫ് ട്രെയിനര്‍ ഡോ. സിടി സുലൈമാന്‍ (നേതൃത്വംസംഘാടനം), വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെകെ റൈഹാനത്ത് ടീച്ചര്‍ (ജനകീയ സമരങ്ങളിലെ സ്ത്രീ പങ്കാളിത്തം) , സൈക്കോളജിസ്റ്റ് കെകെ സുബൈര്‍ (മാതൃകാ പൊതുപ്രവര്‍ത്തക) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കെകെ ഫൗസിയ, ജില്‍ഷ പുതിയ പാലം, പികെ സുബൈദ, റസാഖ് കാരന്തൂര്‍, മുബാറക സുല്‍ത്താന ബീഗം, ആരിഫ വാണിമേല്‍, നസീമ പാലാഴി, റംല ടീച്ചര്‍, ജാസ്മിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss