|    Jul 21 Sat, 2018 1:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷ് മതനിരപേക്ഷതയ്ക്കായി നിലകൊണ്ട വ്യക്തിത്വം : മുഖ്യമന്ത്രി

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തെ ഒരുപാടു സ്‌നേഹിക്കുകയും മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു ബംഗളൂരു—വില്‍ അക്രമികളുടെ തോക്കിനിരയായ ഗൗരി ലങ്കേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തക എന്നതിനെക്കാള്‍, തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകയായും സാമൂഹികപ്രവര്‍ത്തകയായും കര്‍ണാടകയുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിളങ്ങിനിന്ന വ്യക്തിത്വമാണ് ഗൗരി. സാമൂഹിക മാധ്യമത്തിലെ പേജില്‍ അവസാനമായി പോസ്റ്റ് ചെയ്ത കുറിപ്പിലും തന്റെ കേരളസ്‌നേഹം തുറന്നു പ്രഖ്യാപിക്കുന്നുണ്ട് അവര്‍. കഴിഞ്ഞ ദിവസം ഓണാഘോഷത്തിനിടെ ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് കേരളത്തോടും അവിടത്തെ ജനങ്ങളോടുമുള്ള തന്റെ ഇഷ്ടം ഗൗരി ലങ്കേഷ് പ്രഖ്യാപിച്ചത്. ‘മലയാളികള്‍ ഓണം ആഘോഷിക്കുന്നു; മതപരമായ വ്യത്യാസങ്ങളൊന്നുമില്ലാതെ. അവര്‍ അവരുടെ നാടിനെ ദൈവത്തിന്റെ സ്വന്തമെന്നു വിളിക്കാന്‍ കാരണമതാണ്. എന്റെ മലയാളി സുഹൃത്തുക്കളേ, ദയവായി നിങ്ങളുടെ മതേതരമൂല്യം കാത്തുസൂക്ഷിക്കുക. അടുത്ത വര്‍ഷത്തെ ഓണത്തിനു താന്‍ കേരളത്തിലുണ്ടാവുമെന്നും ആരെങ്കിലും രുചികരമായ ബീഫ് തയ്യാറാക്കി നല്‍കുമെന്നാണു പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്താണ് ഗൗരി പോസ്റ്റ് അവസാനിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss