|    Oct 16 Tue, 2018 1:43 am
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷ് പേനയേന്തിയ രക്തസാക്ഷി: തനത് സാംസ്‌കാരിക വേദി

Published : 6th September 2017 | Posted By: shadina sdna

ദോഹ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും കടുത്ത ഫാഷിസ്റ്റ് വിരുദ്ധയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് ബംഗളൂരുവില്‍ കൊല്ലപ്പെട്ടതില്‍ തനത് സാംസ്‌കാരിക വേദി അനുശേചനം രേഖപ്പെടുത്തി. പേനയേന്തിയ രക്തസാക്ഷിയാണവരെന്നു അനുശോചന കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയില്‍ മുഖംമൂടി നീക്കി ഫാഷിസം പുറത്തു വരുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഗൗരി. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങിയ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ വിമര്‍ശകരുടെ വഴിയെ ആണ് ഗൗരിയും കൊല്ലെപ്പെടുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നിരന്തരം വേട്ടയാടുന്നതിന്റെ വേദന പങ്ക് വയ്ക്കുന്നതായിരുന്നു ഗൗരിയുടെ അവസാന ട്വിറ്റ്. അപരരുടെ വേദന നെഞ്ചിലേറ്റി മരിച്ചു പോകുന്ന ആക്ടിവിസ്റ്റുകളുടെ പട്ടികയില്‍ മാധ്യമലോകം ഗൗരിയേയും അനുസ്മരിക്കും. ഭീരുക്കളും മതഭ്രാന്തരുമായ ഹിന്ദുത്വഫാഷിസം ആശയങ്ങളെ ഭയപ്പെടുകയും എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നത് അവസാനത്തിന്റെ ആരംഭമാണെന്നു തനത് സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും ഘാതകരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് തനത് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss