|    Oct 18 Thu, 2018 10:50 am
FLASH NEWS

ഗൗരി ലങ്കേഷ് കൊലപാതകം; മാധ്യമപ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു

Published : 7th September 2017 | Posted By: fsq

 

പത്തനംതിട്ട: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ കരിദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച്് പ്രകടനവും തുടര്‍ന്ന് പ്രതിഷേധ യോഗവും ചേര്‍ന്നു. യോഗത്തില്‍ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം, പ്രസ് ക്ലബ്ബ് സെക്രട്ടറി ഏബ്രഹാം തടിയൂര്‍, ഏ ആര്‍ സാബു, സാക്കിര്‍ ഹുസയ്്ന്‍, ബിജു കുര്യന്‍ സംസാരിച്ചു. പുരോഗമനാശയങ്ങള്‍ക്കും പത്രസ്വാതന്ത്ര്യത്തിനു വേണ്ടിയും ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിലൂടെ നമുക്ക് നഷ്ടമായതെന്ന് നേതാക്കള്‍ അനുസ്്മരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss