|    Oct 24 Wed, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് കൊലപാതകം : ഇരകള്‍ക്കു വേണ്ടി പോരാടിയതിന്റെ ഇരയാണ് ഗൗരി – ഹര്‍ഷ് മന്ദര്‍

Published : 11th September 2017 | Posted By: fsq

 

മംഗളൂരു: നരേന്ദ്രമോദിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ആള്‍ക്കൂട്ട കൈയേറ്റങ്ങള്‍ കൂടുതലും ഉണ്ടായതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍. 2010നു ശേഷമുള്ള 97 ശതമാനവും ആള്‍ക്കൂട്ട കൈയേറ്റങ്ങള്‍ ഉണ്ടായത് എന്‍ഡിഎ സര്‍ക്കാര്‍ കാലത്താണ്. ‘ആള്‍ക്കൂട്ട ആക്രമണവും കൂട്ട മൗനവും’പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍വാനെ മുഹബ്ബത് മംഗളൂരുവില്‍ എത്തിയതിന്റെ അനുബന്ധമായാണ് പരിപാടി നടന്നത്. സപ്തംബര്‍ നാലിന് അസമില്‍ നിന്ന് പുറപ്പെട്ട സംഘം ജാര്‍ഖണ്ഡ് വഴിയാണ് എത്തിയത്.രാജ്യം മുമ്പും പല വര്‍ഗീയ കലാപങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. എന്നാല്‍, കലാപങ്ങളും ആള്‍ക്കൂട്ട കൈയേറ്റങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് നടക്കുന്നതാണ് കലാപം. എന്നാല്‍, ആള്‍ക്കൂട്ട കൈയേറ്റം മുഴുവന്‍ ആളുകള്‍ക്കും മറ്റൊരു സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.മോദി പറഞ്ഞത് ആള്‍ക്കൂട്ട കൈയേറ്റങ്ങള്‍ക്ക് എതിരാണെന്നാണ്. എന്നാല്‍, ഇതിനെതിരേ ഒരു നടപടിയും എടുത്തിട്ടില്ല. ഈ കൈയേറ്റങ്ങളിലൂടെ രാജ്യത്ത് മുസ്‌ലിംകള്‍ സുരക്ഷിതരല്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അക്രമങ്ങളില്‍ ഏറ്റവും പുതിയ സംഭവമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss