|    Jul 23 Mon, 2018 11:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷ് : അക്രമികളെ സമൂഹത്തിനറിയാം -പ്രശാന്ത് ഭൂഷണ്‍

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ മൃഗീയമായി വെടിവച്ചുകൊന്നതാരെന്ന് സമൂഹത്തിന് അറിയാമെന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. തിരുവനന്തപുരത്ത് എഐവൈഎഫ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാരത്തിന്റെ തെറ്റുകള്‍ക്കെതിരേ ഉയരുന്ന ശബ്ദങ്ങളെ വെടിയുണ്ട കൊണ്ടാണ് നേരിടുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് മോദിയും കൂട്ടരും. സമസ്ത മേഖലകളിലും തങ്ങളുടെ ആധിപത്യം ഉറപ്പാക്കുകയെന്നതാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. പാഠപുസ്തകങ്ങളിലൂടെ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയത കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് ഇന്നു നടക്കുന്നത്. ജെഎന്‍യു ഉള്‍െപ്പടെയുള്ള രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ യുവസമൂഹത്തെ പോലും നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss