|    Oct 21 Sun, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷ്‌കര്‍ : അസഹിഷ്ണുതയുടെ ഒടുവിലത്തെ ഇര – ഇമാംസ് കൗണ്‍സില്‍

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഫാഷിസ്റ്റ് ആശയങ്ങളെയും നിലപാടുകളെയും ധീരമായി ചോദ്യം ചെയ്യുകയും ആ മാര്‍ഗത്തില്‍ വെടിയേറ്റ് വീഴുകയും ചെയ്ത ഗൗരി ലങ്കേഷ്‌കര്‍ ധീര വനിതയാണെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസ മൗലവി ഫാസില്‍ മമ്പഈ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഫാഷിസത്തിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്നവരുടെ പട്ടിക നീണ്ടുപോവുകയാണ്. പൗരന്‍മാര്‍ക്ക് ഇഷ്ടമുള്ള ആശയമോ മതമോ തിരഞ്ഞെടുക്കാനും അത് മറ്റുള്ളവരോടു വിളിച്ചുപറയാനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിനു നേരെ കൈയേറ്റം നടത്തുന്ന ഫാഷിസ്റ്റ് ഭീകരത അധികാരത്തിന്റെ തണലില്‍ ഉന്മാദത്തിലാണുള്ളത്. ഇതിനെതിരേ പ്രബുദ്ധരായ ജനത ജാഗ്രത പുലര്‍ത്തുകയും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഉടന്‍ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. അതോടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ മാര്‍ഗങ്ങള്‍ ആരായണമെന്നും ഈസ മൗലവി പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss