|    Oct 22 Mon, 2018 5:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിന് പിന്നാലെ കൊലപാതക പരമ്പര യ്ക്ക് ആഹ്വാനം : വധഭീഷണി മുഴക്കിയ ആള്‍ക്കെതിരേ കേസ്‌

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നതിനു പിന്നാലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വധിക്കുമെന്ന് ഭീഷണി മുഴക്കി ട്വിറ്ററില്‍ പോസ്റ്റിട്ടയാള്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലിസ് കേസെടുത്തത്. സാഗരിക ഘോഷ്, എഴുത്തുകാരായ അരുന്ധതി റോയി, ശോഭാ ഡെ, സാമൂഹിക പ്രവര്‍ത്തകരായ കവിതാ കൃഷ്ണന്‍, ഷെഹല റാഷീദ് എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി. വിക്രം ആദിത്യ റാണാ, വിക്രം റാണാ എന്നീ രണ്ട് പ്രൊഫൈലുകളില്‍ നിന്ന് വധഭീഷണി ഉണ്ടായതായാണ് സാഗരിക പരാതി നല്‍കിയത്.വിക്രം ആദിത്യ റാണാ എന്നയാളുടെ പ്രൊഫൈലില്‍ നിന്നും ഈ അഞ്ചു വനിതകളെ അധിക്ഷേപിക്കുന്നതും വധിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു പിന്നാലെയായിരന്നു വധഭീഷണി പോസ്റ്റ്.ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്തിനു ദോഷങ്ങളുണ്ടാക്കിയതായും കൊല്ലപ്പെടേണ്ട പട്ടികയില്‍ ഇനി ഇവരാണെന്നും കൊലപാതകികളെ അഭിനന്ദിച്ചുള്ള പോസ്റ്റില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകരുടെ പ്രച്ഛന്നവേഷം കെട്ടിയ ദേശവിരുദ്ധരായ മാധ്യപ്രവര്‍ത്തകര്‍ക്ക് ഗൗരി ലങ്കേഷിന്റെ കൊലപാതകം ഒരു പാഠമായിരിക്കട്ടെ. ഇത് അവസാനത്തെ കൊലപാതകമായിരിക്കില്ല എന്നാണ് തന്റെ പ്രതീക്ഷ. കൊലപാതക പരമ്പരതന്നെ തുടരട്ടെ. എല്ലാവരെയും തട്ടണം. അവസാനത്തെ പ്രതീക്ഷയാണിത് എന്നായിരുന്നു ഫേ—സ്ബുക്ക് പോസ്റ്റ്.പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ റാണാ ഷില്ലോങ് സ്വദേശിയാണെന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അന്യേഷ് റോയ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss