|    Jul 18 Wed, 2018 1:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷിന് അഭിവാദ്യങ്ങള്‍ : പ്രതിഷേധിച്ചു ചലച്ചിത്രതാരം ജോയ് മാത്യുവും

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കാണ്ടാമൃഗങ്ങള്‍ അങ്ങിനെയാണ്. അവര്‍ ആദ്യം പുസ്തകങ്ങള്‍ നിരോധിക്കും. പിന്നെ അവ അക്ഷരങ്ങളെ കുളമ്പുകൊണ്ട് ചവിട്ടിയരക്കും. എന്നിട്ടും മതിയായില്ലെങ്കില്‍ വായനശാലകളും വിദ്യാലയങ്ങളും എന്തിന് സര്‍വകലാശാലകള്‍വരെ തീയിട്ട് ചാമ്പലാക്കും. അതിനും മുമ്പേ അഗ്‌നിയില്‍നിന്നും ചിന്തകള്‍ പൂക്കളായി, പിന്നെ പൂന്തോട്ടമായി മനുഷ്യരുടെ മനസ്സിലും മണ്ണിലും നിറഞ്ഞുകഴിഞ്ഞത് പൂക്കളുടെ സുഗന്ധത്തെക്കാള്‍ ചോരയുടെ നാറ്റം മാത്രം ഇഷ്ടപ്പെടുന്ന കാണ്ടാമൃഗങ്ങള്‍ക്കറിയില്ലല്ലോ. അതിനാല്‍ ഇനി അവര്‍ക്ക് ആകെ ചെയ്യാനുള്ളത് പൂക്കളുടെ ഉറവിടം വെടിയുണ്ടയാല്‍ തകര്‍ക്കുക എന്നതാണ്. എന്നാല്‍, അവറ്റകള്‍ക്കറിയില്ലല്ലോ ഒരു വെടിയുണ്ടയ്ക്കും തോല്‍പ്പിപ്പിക്കാനാവത്തതാണ് സ്വേച്ഛാധിപത്യത്തിനെതിരായ ചെറുത്തുനില്‍പുകളെന്ന്. ഒറ്റയാള്‍ പോരാട്ടങ്ങളെന്ന്. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യത്തിനെ രക്തത്തില്‍ മുക്കിക്കൊല്ലുന്ന എല്ലാ കാണ്ടാമൃഗങ്ങളും തുലയട്ടെ. കാണ്ടാമൃഗങ്ങളുടെ ഒടുവിലത്തെ ഇര ഗൗരി ലങ്കേഷിന് അഭിവാദ്യങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss