|    Oct 21 Sat, 2017 5:04 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗൗരി ലങ്കേഷിന് അന്നാ പൊളിത്‌കോവ്‌സ്‌കായ പുരസ്‌കാരം

Published : 6th October 2017 | Posted By: fsq

 

ബംഗളൂരു: ഈ വര്‍ഷത്തെ അന്ന പൊളിത്‌കോവ്‌സ്‌കായ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ഗൗരി ലങ്കേഷിന് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ കൊല്ലപ്പെട്ട റഷ്യന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ പൊളിത്‌കോവ്‌സ്‌കായുടെ സ്മരണയ്ക്കായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പാകിസ്താനി സാമൂഹികപ്രവര്‍ത്തക ഗുലാലൈ ഇസ്മയില്‍, ഗൗരിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച് ഓള്‍ വിമന്‍ ഇന്‍ വാര്‍ എന്ന സംഘടനയാണ് ഗൗരി ലങ്കേഷ് പുരസ്‌കാരത്തിന് അര്‍ഹയായതായി അറിയിച്ചതെന്ന് ഗൗരിയുടെ കുടുംബാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തയല്ലെന്നും മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹ കഥകള്‍ വേദനാജനകമാണെന്നും സഹോദരി  കവിത പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക