|    Oct 24 Wed, 2018 1:57 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ വധം : ഭാരതീയ ദര്‍ശനങ്ങള്‍ക്കേറ്റ തിരിച്ചടി – അജിത് കൊളാടി

Published : 8th September 2017 | Posted By: fsq

 

പൊന്നാനി: ഗൗരി ലങ്കേഷിന്റെ ദാരുണ വധം ഭാരതീയ പൈതൃകത്തിനും ദര്‍ശനങ്ങള്‍ക്കും അപമാനമാണെന്ന് സിപിഐ നേതാവ് അജിത് കൊളാടി പറഞ്ഞു. മോദി ഭരണം തീവ്ര ഹൈന്ദവ രാഷ്ട്രീയത്തിനും ബഹുസ്വര വിരുദ്ധ പ്രചാരണത്തിനും പരവതാനി വിരിക്കുകയാണ്. മഹത്തായ ദര്‍ശനങ്ങളുടെ ഭാരതീയതയ്ക്ക് എതിരാണത്. രാജ്യ സ്‌നേഹികളെല്ലാം  ഐക്യപ്പെടുകയും സ്വാതന്ത്ര്യത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ധേഹം പറഞ്ഞു. ‘നിശബ്ദതയാണ് ഫാഷിസത്തെ ശക്തിപ്പെടുത്തുന്നത്’ മുദ്രാവാക്യമുയര്‍ത്തി സിപിഐ പൊന്നാനി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം എ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ വി നദീര്‍, ഏ കെ ജബ്ബാര്‍, എന്‍ സിറാജുദ്ധീന്‍, പി പി അബ്ദുറഹിമാന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss