|    Jul 20 Fri, 2018 6:11 pm
FLASH NEWS

ഗൗരി ലങ്കേഷിന്റെ വധം; പ്രതിഷേധം കെട്ടടങ്ങുന്നില്ല

Published : 8th September 2017 | Posted By: fsq

 

ബദിയടുക്ക: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പിഡിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുര്‍ റഹ്്മാന്‍ ആലൂര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് മുട്ടുന്തല അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ഇസ്മായില്‍ ആരിക്കാടി, ഹസയ്‌നാര്‍, അബ്ദുല്ല, അബ്ദുര്‍റഹ്്മാന്‍ പുത്തിഗെ, റസാഖ് മുളിയടുക്ക, യൂനുസ്് തളങ്കര, അബ്ദുല്ല സംസാരിച്ചു.നീലേശ്വരം: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് (എസ്്) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം അനന്തന്‍ നമ്പ്യാര്‍, പി വി ഗോവിന്ദന്‍, എച്ച് ലക്ഷ്മണ ഭട്ട്, എന്‍ വി ദാമോദരന്‍, കെ വി പുരുഷോത്തമന്‍, സി വി ചന്ദ്രന്‍, ബെന്നി പ്ലാച്ചേരി, കൂലേരി രാഘവന്‍, ഇ നാരായണന്‍, ഹമീദ് മൊഗ്രാല്‍, അസിനാര്‍ നുള്ളിപ്പാടി, ടി കെ പ്രഭാകരന്‍, കെ ജനാര്‍ദനന്‍, കെ വി ചന്ദ്രന്‍, ആര്‍ ശരത് ചന്ദ്രന്‍ സംസാരിച്ചു. കാസര്‍കോട്്: പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ രക്ത സാക്ഷ്യം രാജ്യത്ത് വളര്‍ന്നു വന്ന ഫാഷിസ്റ്റ് പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സദസ്സ് അഭിപ്രായപ്പെട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് പി കെ കുമാരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാഷിം ബംബ്രാണി, അഷ്‌റഫ് എടനീര്‍, രവീന്ദ്രന്‍ പാടി, രവീന്ദ്രന്‍ രാവണേശ്വരം, എം എ നജീബ്, സഹീര്‍ ആസിഫ്, റഊഫ് ബായിക്കര, സിഐ ഹമീദ്, ഉസാം പള്ളങ്കോട്, ഗോള്‍ഡന്‍ റഹ്്മാന്‍, ടി വി കുഞ്ഞബ്ദുല്ല സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss