|    Oct 18 Thu, 2018 7:42 pm
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Published : 6th September 2017 | Posted By: shadina sdna

ബംഗളൂരു: വെടിയേറ്റു കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബംഗളൂരുവിലെ ചാംരാജ്‌പേട്ട് സെമിത്തേരിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. സംഭവത്തിനെതിരേ രാജ്യത്തിന്റ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. അതേസമയം ഗൗരിയുടെ കൊലപാതകത്തില്‍ കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നെറ്റിയിലേക്ക് തുളഞ്ഞു കയറിയ വെടിയുണ്ടയാണ് മരണ കാരണമെന്ന് ബംഗളൂരു പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss