|    Oct 15 Mon, 2018 4:36 pm
FLASH NEWS

ഗൗരി ലങ്കേഷിന്റെ നടപടി സംഘപരിവാരത്തെ എന്നും അസ്വസ്ഥമാക്കി: ശിവസുന്ദര്‍

Published : 16th September 2017 | Posted By: fsq

 

കോഴിക്കോട്: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ നടപടി സംഘപരിവാരത്തിന്് എന്നും അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി ഗൗരി ലങ്കേഷ് പത്രികയിലെ കോളമിസ്റ്റ് ശിവസുന്ദര്‍ പറഞ്ഞു. സേവ് ഇന്ത്യ ഫോറത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ഗാന്ധി മുതല്‍ ഗൗരി വരെ എന്ന പേരില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏഴ് ജഡ്ജിമാര്‍ വരെ വിധിപറയുന്നതില്‍ നിന്നു പിന്‍മാറിയ നിത്യാനന്ദ, രാജേശ്വര തുടങ്ങിയ ആള്‍ദൈവങ്ങള്‍ക്കെതിരായ കേസ് സംബന്ധിച്ച് ഗൗരി ശക്തമായ നിലപാടാണു സ്വീകരിച്ചത്. എന്നാല്‍, അവരെ കൊന്നതാരാണെന്നു തനിക്കറിയില്ല. കര്‍ണാടകയിലെ ഹിന്ദുത്വ ലബോറട്ടറിയായി അറിയപ്പെടുന്ന മംഗളൂരുവില്‍ ലൗ ജിഹാദ് വിവാദം പടര്‍ത്താനുള്ള ശ്രമത്തിനെതിരേ അവര്‍ തന്റെ പ്രസിദ്ധീകരണത്തിലൂടെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് വരെ ഭീഷണിപ്പെടുത്തിയ കര്‍ണാടകയിലെ 70 ശതമാനത്തോളം വരുന്ന ലിംഗസമുദായത്തെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതും ഗൗരിയായിരുന്നു. കൂടാതെ കര്‍ണാടകയില്‍ ബീഫ് നിരോധനം നിയമമായപ്പോള്‍ ഇതിനെതിരേ ഉയര്‍ന്നുകേട്ട ശബ്ദങ്ങളില്‍ ഗൗരിക്കും പ്രഥമ സ്ഥാനമുണ്ടായിരുന്നു. എന്നാലും അവരെ കൊന്നതാരാണെന്നു തനിക്കറിയില്ല. കേസന്വേഷണം വഴിതിരിച്ചുവിടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ആ ഉദ്ദേശ്യത്താലാണ് നക്‌സലൈറ്റുകളാണ് കൊലപാതകത്തിനു പിന്നിലെന്ന ആരോപണം ഉന്നയിക്കുന്നത്. അവരുടെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷിനെതിരേയും പരാമര്‍ശങ്ങളുയര്‍ത്തുന്നു. മൂന്നരവര്‍ഷം മുമ്പ് പത്രസ്ഥാപനം സംബന്ധിച്ച് സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നെങ്കിലും പിന്നീട് മരിക്കുന്നതുവരെ നല്ല സുഹൃദ്ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. മുഴുവന്‍ മേഖലകളെയും വര്‍ഗീയമായി വേര്‍തിരിക്കുന്ന പുതിയ കാലത്ത് ഇനിയും ശബ്ദമുയര്‍ത്താന്‍ മടിച്ചാല്‍ നമ്മുടെ ജനാധിപത്യമൂല്യങ്ങ ള്‍ പഴങ്കഥയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss