|    Oct 22 Mon, 2018 12:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിന്റെ ഘാതകരെ തൂക്കിലേറ്റണം; മന്ത്രി

Published : 8th September 2017 | Posted By: fsq

 

ഹൈദരാബാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരെ ഉടന്‍ പിടികൂടി തൂക്കിക്കൊല്ലണമെന്നു കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. ഗൗരി ലങ്കേഷിന്റെ കൊല ഏറെ വേദനാജനകമാണ്. ശക്തമായി അപലപിക്കുന്നു. പ്രത്യയശാസ്ത്രത്തെ പ്രത്യയശാസ്ത്രംകൊണ്ടാണ് ഏതിര്‍ക്കേണ്ടത്. കൊലപാതകംകൊണ്ട് ആശയം ഇല്ലാതാക്കാനാവില്ല. കര്‍ണാടക സര്‍ക്കാര്‍ സമഗ്രമായി അന്വേഷണം നടത്തണം. കുറ്റവാളികള്‍ ആരായാലും അവരെ ഉടന്‍ പിടികൂടണം. സംഭവത്തില്‍ രാഷ്ട്രീയാരോപണത്തിന്റെ ആവശ്യമില്ല-റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ)യുടെ നേതാവ് കൂടിയായ അത്തവാലെ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണു ഗൗരി ലങ്കേഷിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ ബംഗളൂരുവിലെ സ്വവസതിയില്‍ വെടിവച്ചു കൊന്നത്. കൊലപാതകത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss