|    Nov 23 Thu, 2017 8:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിന്റെ ഘാതകരെ ഉടന്‍ പിടികൂടും: കര്‍ണാടക ആഭ്യന്തരമന്ത്രി

Published : 13th November 2017 | Posted By: fsq

 

ബംഗളൂരു: മാധ്യമ പ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ ഘാതകരെ ആഴ്ചകള്‍ക്കകം പിടികൂടുമെന്നു കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ ഉറപ്പ്. കൊലപാതകികളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബംഗളൂരു പ്രസ് ക്ലബ്ബും ബംഗളൂരു റിപോര്‍ട്ടേഴ്‌സ് ഗില്‍ഡും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്കകം പ്രതികളെ പിടികൂടുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും എല്ലാ തെളിവുകളും ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക