|    Jul 19 Thu, 2018 9:04 pm
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് കാരണം സ്വത്തുതര്‍ക്കമെന്ന് അര്‍ണാബിന്റെ റിപ്പബ്ലിക് ടിവി

Published : 6th September 2017 | Posted By: shins

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനും കാരണം സ്വത്ത് തര്‍ക്കമെന്ന് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. കൊലയ്ക്ക് പിന്നില്‍ മാവോവാദികളാണോ അതോ സ്വത്ത് തര്‍ക്കമാണോയെന്ന് പരിശോധിക്കണമെന്നായിരുന്നു റിപ്പബ്ലിക്കന്‍ ടിവിയുടെ ട്വീറ്റ്. കൊലയ്ക്ക് പിന്നിലെ മാവോവാദികളുടെ പങ്കിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നതായും റിപബ്ലിക് ടിവി ട്വീറ്റ് ചെയ്തു. എന്നാല്‍ അത്തരത്തിലൊരു അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ലെന്നാണ് വിവരം. റിപബ്ലിക് ടിവിയുടെ വിവാദ ‘കണ്ടുപിടിത്ത’ത്തിനു പിന്നാലെ അര്‍ണാബിനും ചാനലിനുമെതിരേ കടുത്ത വിമര്‍ശനുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. റിപബ്ലിക് ടിവി കള്ളം പ്രചരിപ്പിക്കുകയാണെന്നും നാണമില്ലേയെന്നും ചോദിച്ചുകൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss