|    Oct 18 Thu, 2018 7:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം

Published : 9th September 2017 | Posted By: fsq

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. വിവരങ്ങള്‍ അറിയുന്നവര്‍ ഫോണ്‍ വഴിയോ ഇ-മെയില്‍ വഴിയോ പോലിസുമായി ബന്ധപ്പെടണമെന്ന് നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. അന്വേഷണം ഊര്‍ജിതമാക്കി എത്രയും പെട്ടെന്ന് കൊലപാതകികളെ പിടികൂടണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തിലേക്ക് കൂടുതല്‍ ഓഫിസര്‍മാരെ ആവശ്യമെങ്കില്‍ നിയമിക്കുമെന്നും റെഡ്ഡി വ്യക്തമാക്കി. കേസന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി എസ്‌ഐടി ഉദ്യോഗസ്ഥരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ ജീവരാജ് പുറപ്പെടുവിച്ച പ്രസ്താവന സംബന്ധിച്ച് എസ്‌ഐടി അന്വേഷണം നടത്തുമെന്ന് റെഡ്ഡി പറഞ്ഞു.  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയ്‌ക്കെതിരേ റെഡ്ഡി രൂക്ഷമായി പ്രതികരിച്ചു. പ്രസാദിന് ഗൗരിയെ അറിയില്ലെന്നും അവര്‍ ഒരിക്കലും സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss