|    Oct 15 Mon, 2018 4:55 pm
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും മനുഷ്യാവകാശ പോരാളിയുമായ ഗൗരി ലങ്കേഷിന്റെ ദാരുണ കൊലപാതകത്തില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് സംഘപരിവാരം തുടര്‍ന്നു പോരുന്ന അസഹിഷ്ണുതയുടെ അവസാനത്തെ ഇരയാണ്  ബാഗഌരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്. തങ്ങള്‍ക്കെതിരായുളള വാദങ്ങളെ ബൗദ്ധിക തലത്തില്‍ നേരിടാന്‍ ത്രാണിയില്ലാത്ത സംഘപരിവാരം അക്രമങ്ങളിലൂടെ മേധാവിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഇത്തരം പ്രവൃത്തികളിലൂടെ. ഡോ. എം എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍കര്‍, ഗോവിന്ദ പന്‍സാരെ തുടങ്ങിയ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നിലകൊണ്ട ദേശാഭിമാനികളായ രക്തസാക്ഷികളുടെ ശ്രേണിയിലാണ് ഇനി രാജ്യം ഗൗരി ലങ്കേഷിനെ സ്മരിക്കുകയെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയില്‍ പറഞ്ഞു.ഗൗരി ലങ്കേഷിന്റെ ദാരുണ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സിറ്റി മേഖല കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി  ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് റഊഫ് കുറ്റിച്ചിറ, ജാഫര്‍ പയ്യാനക്കല്‍, വാഹിദ് ചെറുവറ്റ, ഗഫൂര്‍ പയ്യാനക്കല്‍ നേതൃത്വം നല്‍കി. വടകര, അഴിയൂര്‍, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം തുടങ്ങി നിരവധി മേഖലകളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു.കൊടുവള്ളി: സാമൂഹിക പ്രവര്‍ത്തകയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ കൊടുവള്ളിയില്‍ പ്രതിഷേധപ്രകടനം നടത്തി. പി ടി അഹമ്മദ്,  ആര്‍ സി സുബൈര്‍, സിദ്ദീഖ് കരുവന്‍പൊയില്‍, റസാഖ് ആരാമ്പ്രം, ടി പി യൂസുഫ്, പാപി കൊടുവള്ളി നേതൃത്വം നല്‍കി. കുന്നമംഗലം: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. റസാഖ് കാരന്തുര്‍, അഹമ്മദ് പതിമംഗലം, ജംഷാദ് പൂവം പുറത്ത് നേതൃത്വം നല്‍കി. പേരാമ്പ്ര: ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവത്തി ല്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ആര്‍ കെ മുഹമ്മദ്, സിറാജ് എം പി, റസാഖ് കെ പി, സഈദ് അയനിക്കല്‍, നിയാസ് കെ പി, സിറാജ് പി പി, അഷ്‌റഫ്, നഹാസ് നേതൃത്വം നല്‍കി.പേരാമ്പ്ര: ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ആര്‍ കെ മുഹമ്മദ്, സിറാജ് എം പി, റസാഖ് കെ പി നേതൃത്വം നല്‍കി.താമരശ്ശേരി: ഗൗരി ലങ്കേഷ് അസഹിഷ്ണുതയുടെ പേരിലുള്ള കൊലപാതകങ്ങളുടെ ഇരയാണെന്നും  കൊലപാതകര്‍ക്കെതിരെ പഴുതുകളില്ലാത്ത അന്വേഷണം നടത്തി ശക്തമായടപടി സ്വീകരിക്കണമെന്നും അല്ലാമാ ഇഖ്ബാല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. മോഹനന്‍ മങ്കര ഉദ്ഘാടനം ചെയ്തു. ജലീല്‍ തച്ചംപൊയില്‍ അധ്യക്ഷത വഹിച്ചു.പയ്യോളി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പയ്യോളിയിലെ സാംസ്‌കാരിക സംഘടനകളും പത്രപ്രവര്‍ത്തകരും എഴുത്തുകാരും സംയുക്തമായ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. മേലടി മുഹമ്മദ്, ഇബ്‌റാഹിം തിക്കോടി, രാജന്‍ പടിക്കല്‍, എം പി സുരേന്ദ്രന്‍, കെ വേണുഗോപാല്‍, ഡോ. ആര്‍ കെ സതീശന്‍, എന്‍ ടി രാജന്‍, കെ കെ പ്രേമന്‍ നേതൃത്വം നല്‍കിപേരാമ്പ്ര: ഗൗരിലങ്കേഷിനെ ദാരുണമായി കൊല ചെയ്തതില്‍ പ്രതിഷേധിഷേധിച്ച് പേരാമ്പ്രയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വായ മൂടി കെട്ടി പ്രതിഷേധിച്ചു. കോടതി റോഡില്‍ നന്നാരംഭിച്ച പ്രകടനം മാര്‍ക്കറ്റ്  പരിസരത്ത്  സമാപിച്ചു .പ്രതിഷേധയോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഇ .ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞബ്ദുള്ള,  ബാലകൃഷ്ണന്‍ ചായികുളങ്ങര, എന്‍ കെ കുഞ്ഞിമുഹമ്മദ്, ഇബ്രാഹിംകല്‍പത്തൂര്‍, വി വി ജിനീഷ്, സുരേഷ് നൊച്ചാട് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss