|    Jul 21 Sat, 2018 11:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ അപലപിക്കേണ്ടതാണ്. അക്രമികളെ എത്രയുംപെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അതിന് കര്‍ണാടകം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനു കഴിവില്ലെന്ന് ഇതിനകംതന്നെ തെളിഞ്ഞതാണ്. സമാന സാഹചര്യത്തില്‍ എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കൊലപാതകികളെ പിടികൂടാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിട്ടില്ല. ഈ കേസിലെങ്കിലും സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം നടത്തണം. അതിനു തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം. നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള കോണ്‍ഗ്രസ് -സിപിഎം നേതാക്കളുടെ ശ്രമം പരിഹാസ്യമാണെന്നും  കുമ്മനം  പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss