|    Oct 15 Mon, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം : രാജ്യം കണക്കുചോദിക്കും – കെ പി എ മജീദ്‌

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നവരോട് രാജ്യത്തെ ജനകോടികള്‍ കണക്കുചോദിക്കുമെന്ന് മുസ്്—ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഈ നിഷ്ഠൂര കൃത്യം ചെയ്തവരെ പിടികൂടി നിയമത്തിനു മുമ്പിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കേണ്ടതുണ്ട്. ആസൂത്രിതമായ കൊലയ്ക്ക് പിന്നില്‍ സംഘപരിവാരമാണെന്ന് സംഭവത്തിനു ശേഷം പുറത്തുവന്ന പ്രതികരണങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. മോദിയുടെയും തീവ്ര ഹിന്ദുത്വത്തിന്റെയും വിമര്‍ശകയായിരുന്ന ഗൗരി പിതാവ് ലങ്കേഷിന്റെ പാതയിലൂടെയാണ് നിര്‍ഭയം മുന്നേറിയത്. അധികാരവും സ്വാധീനവും ഉപയോഗിച്ച് അവരെ നിശ്ശബ്ദമാക്കാനാവില്ലെന്നു വ്യക്തമായതോടെ കൊന്നുതള്ളുകയായിരുന്നു. സംഘപരിവാരത്തിനെതിരേ പൊരുതി വീരമൃത്യുവരിച്ച ഗൗരി ലങ്കേഷ് ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിന്റെ വലിയ പ്രതീകവും ഊര്‍ജവുമായി കരുത്ത് പകരുമെന്നും കെ പി എ മജീദ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss