|    Jul 20 Fri, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം : അന്വേഷണത്തിന് പ്രത്യേക സംഘം

Published : 7th September 2017 | Posted By: fsq

 

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഗൗരവമായി കേസ് കൈകാര്യം ചെയ്യണമെന്ന് പോലിസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയും ചര്‍ച്ച നടത്തി. അന്വേഷണ സംഘത്തിന് കേസ് അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss