|    Oct 18 Wed, 2017 7:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം : തൃശൂരില്‍ പ്രതിഷേധ ജ്വാല അഞ്ചിന്

Published : 2nd October 2017 | Posted By: fsq

 

തൃശൂര്‍: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിയെ കൊന്നവര്‍ തന്നെ ഗൗരിയുടെ ഘാതകര്‍ എന്ന ആഹ്വാനവുമായി  അഞ്ചിനു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തൃശൂര്‍ തേക്കിന്‍കാടിന് ചുറ്റും പ്രതിഷേധ ജ്വാല തീര്‍ക്കും. 75ഓളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധ ജ്വാല തെക്കേ ഗോപുരനടയില്‍ പ്രഫ. സാറ ജോസഫ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞയെടുക്കും.  തുടര്‍ന്ന്, ദീപു സംവിധാനം ചെയ്ത നമ്മുടെ ഗൗരി”എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക