|    Oct 20 Sat, 2018 3:11 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഗാന്ധിപ്രതിമയ്്ക്ക് മുമ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ

Published : 15th September 2017 | Posted By: fsq

 

ആലുവ: ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആലുവയില്‍ ഗാന്ധിപ്രതിമയ്്ക്ക് മുമ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. സ്വതന്ത്ര ചിന്തക്കും നിലപാടുകള്‍ക്കുമെതിരായ അസഹിഷ്ണതയുടെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്ന് കൂട്ടായ്മ ചൂണ്ടികാട്ടി. ക്ലബ്ബ് വൈസ് പ്രസിഡന്റ് എം ജി സുബിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സി സ്മിജന്‍, ട്രഷറര്‍ റഫീക്ക് അഹമ്മദ്, ജോ. സെക്രട്ടറി പി എം ഫിറോസ്, ജോസി പി ആന്‍ഡ്രൂസ്, എ ജെ റിജാസ് സംസാരിച്ചു.ശ്രീമൂലം മോഹന്‍ദാസ്, എസ് എ രാജന്‍, ഷാജി കോട്ടേപ്പറമ്പി ല്‍, കെ കെ അബ്ദുള്‍ സലാം, അബ്ദുള്‍ ജലീല്‍, എസ് സന്തോഷ്‌കുമാര്‍, ജെറോം മൈക്കിള്‍, അബ്ദുള്‍ഖാദര്‍ പേരയില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss