|    Jul 22 Sun, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം : ബംഗളൂരുവില്‍ ഇന്ന് പ്രതിരോധ സമ്മേളനം

Published : 12th September 2017 | Posted By: fsq

 

ബംഗളൂരു: മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധവും ആശയ പ്രകാശന സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്ക് ചെറുത്തുനില്‍പ്പുമായി ഇന്ന് ബംഗളൂരുവില്‍ വന്‍ പ്രതിരോധ സമ്മേളനം. ഗൗരി ലങ്കേഷ് ഹത്യാ വിരോധി ഹോരാട്ട വേദികെ സംഘടിപ്പിക്കുന്ന പരിപാടിയില്‍  പി സായിനാഥ്, ടീസ്ത സെറ്റല്‍വാദ്, സാഗരിക ഘോഷ്, ആനന്ദ് പട്‌വര്‍ധന്‍, പ്രശാന്ത് ഭൂഷണ്‍, മേധാ പട്കര്‍, കവിതാ കൃഷ്ണന്‍, പ്രകാശ് റായി തുടങ്ങിയവരും വിവിധ മത നേതാക്കളും സംബന്ധിക്കും. ബംഗളൂരു സെന്‍ട്രല്‍ കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ അമ്പതിനായിരത്തില്‍പരം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ അറിയിച്ചു. പ്രതിഷേധ റാലി ക്രാന്തിവീര സംഗോളി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ആരംഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss