|    Oct 15 Mon, 2018 9:23 pm
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍

Published : 6th September 2017 | Posted By: shadina sdna


ദുബയ്:  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയെ വീട്ടില്‍ അതിക്രമിച്ച് കയറി വെടി വെച്ച് കൊലപ്പെടുത്തിയ സംഭവം വന്‍ പ്രാധാന്യത്തോടെയാണ് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. റോയിട്ടര്‍, എപി, എഫ് പി, എപി, ബിബിസി, അല്‍ ജസീറ, സിഎന്‍എന്‍, ഗാര്‍ഡിയന്‍, ടൈം, ഫസ്റ്റ് പോസ്റ്റ്, ദി വീക്ക് യുകെ, ഫ്രാന്‍സ് 24, സാന്‍ഫ്രാസിസ്‌കോ ക്രോണിക്കിള്‍ എന്നീ അന്തര്‍ദ്ദേശീയ മാധ്യമങ്ങളും ഗള്‍ഫ് ന്യൂസ് ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡേ, ഗള്‍ഫ് ടൈംസ്, അറബ് ന്യൂസ്  തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ പത്രങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് വനിതാ മാധ്യമ പ്രവര്‍ത്തകയെ വീട്ടില്‍ കയറി വെടിവെച്ച് കൊന്ന ദാരുണമായ സംഭവത്തെ ജനങ്ങളിലെത്തിച്ചത്. കര്‍ണ്ണാടകയിലെ പ്രമുഖ സാഹിത്യകാരനും പണ്ഡിതനും ദേശീയ സാഹിത്യ അക്കാദമി ജേതാവുമായ എംഎം കല്‍ബുര്‍ഗിയെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയ സംഭവവും മാധ്യമങ്ങള്‍ വിവരിക്കുന്നുണ്ട്. 2015 ആഗസ്ത് 30 നാണ് ദര്‍വാഡില്‍ വച്ച് ഇദ്ദേഹത്തെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയത്. ജാതീ വ്യവസ്ഥ കൊണ്ട് നടക്കുന്ന ഹൈന്ദവ തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു ഗൗരി എന്ന് ബ്രിട്ടനില്‍ നിന്നും ഇറങ്ങുന്ന ഗാര്‍ഡിയന്‍ പത്രം വ്യക്തമാക്കുന്നു. രാഷ്ട്രീയമായും വ്യക്തിപരമായുള്ള അവരുടെ കാഴ്ചപ്പാട് സോഷ്യല്‍ മീഡിയകളിലൂടെയും പങ്ക് വെക്കുന്ന മാധ്യമ പ്രവര്‍ത്തകയായിരുന്നു അവരെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ധൈര്യശാലിയായ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു എന്നാണ് ദുബയില്‍ നിന്നും ഇറങ്ങുന്ന ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.  ദബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയരെ കൊലപ്പെടുത്തിയ കാര്യവും ഗള്‍ഫ് ന്യൂസ് വാര്‍ത്തയിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss