|    Jul 18 Wed, 2018 1:10 am
FLASH NEWS
Home   >  Kerala   >  

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചു;എആര്‍ റഹ്മാനോട് പാകിസ്താനിലേക്ക് പോകാന്‍ സംഘപരിവാര്‍

Published : 9th September 2017 | Posted By: mi.ptk

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച സംഗീത സംവിധായകന്‍ എആര്‍ റഹ്മാനെതിരെ സംഘപരിവാര സംഘടനകള്‍. സോഷ്യല്‍ മീഡിയ വഴിയാണ് സംഘപരിവാര സംഘടനകള്‍ റഹ്മാനെതിരെ ആക്രമണം നടത്തുന്നത്. അദ്ദേഹത്തോട് പാകിസ്താനിലേക്കോ സിറിയയിലേക്കോ ഇറാഖിലേക്കോ പോയ്‌ക്കൊള്ളാനാണ് സംഘപരിവാര സംഘടനകള്‍ ആവശ്യപ്പെടുന്നത്. മോശം വാക്കുകളുപയോഗിച്ച് എആര്‍ റഹ്മാനെ ചീത്തവിളിക്കുന്നവര്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അസഭ്യം പറയുന്നുണ്ട്.
‘വണ്‍ ഹാര്‍ട്ട്: ദി എ ആര്‍ റഹ്മാന്‍ കണ്‍സേര്‍ട്ട് ഫിലിം’ എന്ന പുതിയ സിനിമയുടെ ആദ്യ പ്രദര്‍ശനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചത്. ഇത് തന്റെ ഇന്ത്യയല്ലെന്നും തനിക്കറിയുന്ന ഇന്ത്യ ഇങ്ങനെയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയില്‍ ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാവരുത്. പുരോഗമനപരവും ദയാവായ്പുമുള്ള ഇന്ത്യയാണ് നിലനില്‍ക്കേണ്ടതെന്നും റഹ്മാന്‍ പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss