|    Jul 23 Mon, 2018 1:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കര്‍ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തി രവിശങ്കര്‍ പ്രസാദ്‌

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കര്‍ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. നക്‌സല്‍ പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഗൗരി പുനരധിവസിപ്പിച്ചിരുന്നത് കര്‍ണാടക സര്‍ക്കാരിന്റെ അറിവോടെയാണോ, അങ്ങനെയെങ്കില്‍ ഗൗരി ലങ്കേഷിന് എന്തുകൊണ്ട് മതിയായ സംരക്ഷണം ഏര്‍പ്പെടുത്തിയില്ലെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ആര്‍എസ്എസുകാരും ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെടുമ്പോള്‍ ഗൗരിക്കു നീതി കിട്ടണമെന്നു മുറവിളി കൂട്ടുന്നവര്‍ എവിടെയായിരുന്നെന്നുമാണ് മന്ത്രിയുടെ ചോദ്യം. ഗൗരിക്കു നീതി തേടി രംഗത്തെത്തിയ ബുദ്ധിജീവികളും പുരോഗമനവാദികളും കേരളത്തിലും കര്‍ണാടകയിലും ആര്‍എസ്എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെയാണ് പോയിരുന്നത്. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss