|    Oct 20 Sat, 2018 2:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം : കുടുംബം ആവശ്യപ്പെട്ടാല്‍ കേസ് സിബിഐക്ക് വിടും – സിദ്ധരാമയ്യ

Published : 9th September 2017 | Posted By: fsq

 

ബംഗളൂരു: കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസ് സിബിഐക്ക് കൈമാറുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യ.  എന്നാല്‍, ബിജെപി സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും താന്‍ സിബിഐക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്നതിനു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. അതേസമയം, കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്നു നിരവധി മാവോവാദികളെ മുഖ്യധാരയിലെക്കു കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ഗൗരിയെന്ന് അവരുടെ സഹോദരന്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. അതേസമയം, ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി മാവോവാദികളെ ബന്ധിപ്പിക്കാനുള്ള ശ്രമത്തെ മുന്‍ മാവോവാദി നൂര്‍ ശ്രീധര്‍ ശക്തമായി എതിര്‍ത്തു. തീവ്ര വലതുപക്ഷത്തെ സംരക്ഷിക്കാനുള്ള മനപ്പൂര്‍വമായ പ്രചാരണമാണെന്നു മുന്‍ മാവോവാദി പ്രവര്‍ത്തകന്‍  പറഞ്ഞു. മാവോവാദികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവരുടെ ജീവനെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ടു വിവാദ പരാമര്‍ശം നടത്തിയ ശ്രൃംഖേരി എംഎല്‍എ ഡി എന്‍ ജീവരാജിനെതിരേ നിരവധി സംഘടനകള്‍ പോലിസില്‍ പരാതി നല്‍കി. ഗൗരി ലങ്കേഷ് പത്രികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വംശഹത്യക്കെതിരേ എഴുതിയിരുന്നില്ലെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ലെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss