|    Jul 22 Sun, 2018 3:04 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഭരണകൂട ഭീകരത: ജനതാദള്‍

Published : 8th September 2017 | Posted By: fsq

 

തൊടുപുഴ: പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സോഷ്യലിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ രാജ്യത്തെ ജനങ്ങളാകെ ആശങ്കയിലാണെന്ന് ജനതാദള്‍ (സെക്യുലാര്‍) ജില്ലാ പ്രസിഡന്റ് ടി പി ജോസഫ്പറഞ്ഞു. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടി പി ജോസഫ്. മതഭ്രാന്തന്‍മാരേയും സവര്‍ണ്ണ ശക്തികളേയും സംരക്ഷിച്ചുകൊണ്ട്  അശരണര്‍ക്ക് വേണ്ടി പോരാട്ടം സംഘടിപ്പിക്കുന്നവരെയും അവര്‍ക്ക് വേണ്ടി തൂലിക ചലിപ്പിക്കുന്നവരേയും തിരഞ്ഞുപിടിച്ചു കശാപ്പ് ചെയ്യുന്ന ഭരണകൂട ഭീകരതയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിയോജകമണ്ഡലം പ്രസിഡന്റ്പിപി അനില്‍കുമാര്‍ പറഞ്ഞു. എബി കുര്യാക്കോസ്, എം എ ജോസഫ്, ജോണ്‍സണ്‍ ജോസഫ്, എം പി ഷംസുദ്ദീന്‍, കെ എം സാബു എന്നിവര്‍ പ്രസംഗിച്ചു. റെ ജി കെ ജി, ജോര്‍ജ്ജുകുട്ടി, സനീഷ് ജേക്കബ്ബ്‌വി കെ അനില്‍കുമാര്‍, പി ഐ അപ്പു പ്രകടനത്തിനും ധര്‍ണയ്ക്കും നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss