|    Oct 20 Sat, 2018 3:10 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിഷേധം ശക്തം

Published : 8th September 2017 | Posted By: fsq

 

കൊച്ചി: എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, പ്രഭാഷകര്‍ തുടങ്ങി ഫാസിസത്തിന്റെ വിമര്‍ശകരെയെല്ലാം ഉന്മൂലനം ചെയ്യുന്നതിലൂടെ തങ്ങളുടെ അജണ്ട നടപ്പിലാക്കാമെന്ന വ്യാമോഹങ്ങളാണ് ഗൗരി ലങ്കേഷ് അടക്കമുള്ള മാധ്യമ പ്രവര്‍ത്തകയെ പോലും വകവരുത്താന്‍ സംഘ്പരിവാറിന് പ്രേരണയാകുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അഭിപ്രായപ്പെട്ടു. ഗൗരിയുടെ ജീവന്‍ വെടിഞ്ഞാലും അവരുടെ ചിന്തകളും എഴുത്തുകളും പ്രതികരണങ്ങളും മരിക്കുന്നില്ല എന്നും ഒരു ഗൗരിയുടെ മരണം ഒരായിരം ഗൗരിമാരെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് അറുകൊല രാഷ്ട്രീയത്തിനെതിരെ പിഡിപി ജില്ല കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് വി എം അലിയാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ മുജീബ്‌റഹ്മാന്‍, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല വൈസ്പ്രസിഡന്റുമാരായ സലാം പട്ടേരി, റ്റി പി ആന്റണി, വിശ്വനാഥന്‍ വൈപ്പിന്‍, ജില്ല ജോ.സെക്രട്ടറി മെഹബൂബ് കൊച്ചി, ജില്ല ട്രഷറര്‍ ഫൈസല്‍ മാടവന, ഫസലു കൊച്ചി, റഹീം അയിരൂര്‍പാടം, ജമാല്‍ ചെങ്ങമനാട്, മുജീബ് വെങ്ങോല, നജീബ് എടത്തല, സിയാദ് കാഞ്ഞിരമറ്റം, നാസര്‍ വാഴക്കാല, സലാം കളമശ്ശേരി, സുബൈര്‍ ശ്രീമൂലനഗരം സംസാരിച്ചു.  കലൂര്‍ മണപ്പാട്ടിപറമ്പില്‍ നിന്നാരംഭിച്ച പ്രകടനം ഹൈക്കോടതി ജങ് ഷനില്‍ സമാപിച്ചു.കളമശ്ശേരി: രാജ്യത്തെ ബുദ്ധിജീവികളെയും ആവിഷ്‌കാര സ്വാതന്ത്ര പോരാളികളെയും ഉന്മൂലനം ചെയ്യുന്ന കാഴ്ച പൊതുസമൂഹത്തില്‍ അത്യന്തം ഉല്‍ഖണ്ഡ ഉളവാക്കുന്നതാണ്. ധാബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ കണ്ണികളില്‍ ഒടുവിലത്തേതാണ് ഗൗരിലങ്കേഷ്.ഭക്ഷ്യ സ്വാതന്ത്ര്യം മുതല്‍ ആവിഷ്‌കാര സ്വാതന്ത്രം വരെ സമസ്ഥ മേഖലകളെയും കടന്നാക്രമിക്കുന്ന വര്‍ത്തമാനത്തില്‍  ഇത്തരത്തിലുള്ള കടന്നാക്രമണങ്ങളെ തടയാന്‍ സര്‍ക്കാരുകള്‍ ജാഗരൂകരാകണമെന്ന് ജനപക്ഷം കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി കുറ്റക്കാരെ കണ്ടെത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പികെഎ മജീദ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ കമ്മിറ്റി അംഗം ജോ ണ്‍സണ്‍ ഉല്‍ഘാടനം ചെയ്തു. ഭാരവാഹികളായ നോബിള്‍, ഷമീര്‍ പിഎസ്എ, മുരുകന്‍ മുട്ടാര്‍  സംസാരിച്ചു.പറവൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇഎംഎസ് സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പറവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും അഗ്‌നിജ്വാലയും തീര്‍ത്തു. യോഗത്തില്‍ ടി വി നിഥിന്‍ അധ്യക്ഷനായി. ഡോ.കെ വി കുഞ്ഞികൃഷ്ണന്‍, ഡോ. സുനില്‍ പി ഇളയിടം, ഡോ. എന്‍ രമാകാന്തന്‍, പറവൂര്‍ ബാബു, അജിത്ത് കുമാര്‍ ഗോതുരുത്ത്, എന്‍ എസ് സുനില്‍കുമാര്‍  സംസാരിച്ചു. ടൈറ്റസ് ഗോതുരുത്ത് ഗൗരി ലങ്കേഴ്‌സിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള കവിത ആലപിച്ചു.മരട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യുക, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മരട് പ്രസ് ക്ലബ്് അംഗങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിനായി വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തുന്നു. ഇന്ന്  വൈകീട്ട് 5ന്് മരട് പ്രസ് ക്ലബിനു മുന്നില്‍ തുടങ്ങി കൊട്ടാരം ജംക്ഷനില്‍ സമാപിക്കും. മൂവാറ്റുപുഴ: ബംഗളൂരുവില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ ഓഫിസില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി നെഹ്‌റുപാര്‍ക്കില്‍ സമാപിച്ചു. പ്രതിഷേധ യോഗം സിപിഐ ജില്ലാ എക്‌സി.അംഗം എ ന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി എം ഹാരിസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി കെ ബാബുരാജ്, ഇ കെ സുരേഷ്, വിന്‍സന്റ് ഇല്ലിക്കല്‍, കെ എ സനീര്‍, സീന ബോസ്, ടി ജി സലീംകുമാര്‍, വി കെ മണി, ജി രാകേഷ്, കെ ഇ ഷാജി സംസാരിച്ചു. പ്രകടനത്തിന് ജോണി ജോസഫ്, എന്‍ കെ അജി, എന്‍ പി പോള്‍, വി എം തമ്പി, എം വി സുഭാഷ്, പി വൈ നൂറുദ്ദീന്‍, കെ ബി ബിനീഷ്‌കുമാര്‍ നേതൃത്വം നല്‍കി.മൂവാറ്റുപുഴ:  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കോല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആസാദ് പബ്ലിക് ലൈബ്രറി ആഭിമുഖ്യത്തില്‍ പായിപ്ര കവലയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എം ഗോപി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്  ഇ എ ഹരിദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എന്‍ അരുണ്‍,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍, വി എം നവാസ,് എം എ നൗഷാദ്, ടി ആര്‍ ഷാജു, പി എ അബ്ദുള്‍സമദ് സംസാരിച്ചു. പറവൂര്‍: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നോര്‍ത്ത് പറവൂര്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നാളെ നടക്കും. വൈകീട്ട് 4 ന് സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി വര്‍ഗ്ഗീസ് മാണിയാറ അറിയിച്ചു.കൊച്ചി: മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ച് സി പി ഐ എറണാകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും  നടത്തി.  കാനന്‍ ഷെഡ് റോഡില്‍  നിന്നും  ആരംഭിച്ച പ്രകടനം ബോട്ട് ജെട്ടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ മണ്ഡലം സെക്രട്ടറി എം പി രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ അഡ്വ ഇ എം സുനില്‍കുമാര്‍, പി എ ജിറാര്‍, വി എസ് സുനില്‍കുമാര്‍, പി കെ സിറിള്‍, സജിനി തമ്പി സംസാരിച്ചു. പ്രകടനത്തിന് ടി യു രതീഷ്, ടി എ അഷറഫ്, ഇ എം സുനില്‍കുമാര്‍, എം എന്‍ സതീഷ്, ബിനു വര്‍ഗീസ്,കെ എ അലോഷി, കെ എ ബൈജു  നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss