|    Oct 18 Thu, 2018 3:54 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതിഷേധം തുടരുന്നു

Published : 8th September 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ത്യന്‍ ബഹുസ്വരതയെ ഇഞ്ചിഞ്ചായി കശാപ്പു ചെയ്യുന്ന ഫാഷിസ്റ്റുകള്‍ക്കെതിരെ പ്രതിഷേധം കത്തുന്നു. രാഷ്ട്രപിതാവ് മഹാത്മജി മുതല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വരെയുള്ളവരുടെ ജീവനെടുത്തവര്‍ ഇന്ത്യക്കു ബാധ്യതയാണെന്നും അക്രമികളെ കല്‍ത്തുറുങ്കിലടച്ച് ഇന്ത്യന്‍ ബഹുസ്വരത കാത്തുസൂക്ഷിക്കണമെന്നും വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ ആഹ്വാനംചെയ്തു. പശുവിറച്ചിയുടെ പേരില്‍ പാവപ്പെട്ട മനുഷ്യ ജീവനുകള്‍ കവര്‍ന്ന ഫാഷിസ്റ്റുകള്‍ സ്വതന്ത്രമായ ചിന്തയും വാക്കുകളും അവസാനിപ്പിക്കാനാണ് വീണ്ടും വീണ്ടും കച്ച കെട്ടുന്നത്. ഇതിനെതിരെ മതനിരപേക്ഷ കക്ഷികള്‍ യോജിച്ച മുന്നേറ്റം നടത്തണം. വിമതശബ്ദങ്ങളെ ആയുധങ്ങള്‍കൊണ്ട് അമര്‍ച്ച ചെയ്യുന്നത് ആപത്താണെന്നും പ്രതിഷേധങ്ങള്‍ ഓര്‍മിപ്പിച്ചു.ഇന്നലെ കോഴിക്കോട് നഗരത്തിലുള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സംഘടനകളുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. കോഴിക്കോട്: മിണ്ടിയാല്‍ കൊല്ലുന്ന കാലത്ത് മിണ്ടുക തന്നെ ചെയ്യും എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് യുവസമിതിയുടെ നേതൃത്വത്തില്‍ “പ്രതിഷേധപ്പെരുമ്പറ “ സംഘടിപ്പിച്ചു. യുവസമിതി ജില്ലാ സെക്രട്ടറി പി ആര്‍ അനുശ്രീ, മണലില്‍ മോഹനന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ്, പ്രഫ. കെ ശ്രീധരന്‍, അശോകന്‍ എളവനി വിനീഷ് കൊടുവള്ളി , പി  നിതിന്‍  സംസാരിച്ചു. ഫാഷിസ്റ്റ് വിരുദ്ധ കവിതകളും പാട്ടുകളും ആലപിച്ചു’ ലഘുലേഖ വിതരണം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ വിപുലമായ പ്രതിഷേധം സംഘടിപ്പിക്കും. നാളെ കുന്ദമംഗലത്ത് “പ്രതിഷേധപ്പെരുമ്പറ “ സംഘടിപ്പിക്കും.ക്രോഴിക്കോട്: മാധ്യപ്രവര്‍ത്തകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ വധത്തില്‍ കോഴിക്കോട്ട്് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്നലെ വൈകീട്ട് മാനാഞ്ചിറ പരിസരത്ത് പ്രതിഷേധ പ്രടനവും യോഗവും നടന്നു. യോഗത്തില്‍ പി ടി ഹരിദാസ് അധ്യക്ഷത വഹിച്ചു. യോഗം കെ അജിത ഉദ്ഘാടനം ചെയ്തു. അഡ്വ. കെ ആനന്ദകനകം, വി പി സുഹറ, ഡോ. കെ എന്‍ അജോയ്കുമാര്‍, കെ ആര്‍ സുധീപ്, പ്രിയേഷ്‌കുമാര്‍ സംസാരിച്ചു.താമരശ്ശേരി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേശിന്റെ വധത്തില്‍ പ്രതിഷേധിച്ചു എസ്ഡിപിഐ പഞ്ചായത്ത് കമ്മററിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഹമ്മദ് കോരങ്ങാട്, സിറജ് തച്ചംപൊയില്‍, സിദ്ദീഖ് ഈര്‍പോണ, അസീസ് എന്‍ പി, നിസാമുദ്ദീന്‍, ഫവാസ് വാടിക്കല്‍, പിപി നവാസ്, അബൂബക്കര്‍ കാരാടി നേതൃത്വം വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss