|    Oct 20 Sat, 2018 6:08 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Published : 7th September 2017 | Posted By: fsq

 

കോട്ടയം: ബാംഗ്ലൂരില്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന ആര്‍എസ്എസ് ഭീകരതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ വൈകീട്ട് അഞ്ചിന് ഗാന്ധി സ്‌ക്വയറില്‍ നിന്ന് പ്രകടനം ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് എം എസ് ഷാജി, സെക്രട്ടറി ഷെഫീഖ് റസാഖ്, ജീമോന്‍ അബൂബക്കര്‍ നേതൃത്വം നല്‍കി. ചാമംപതാല്‍: എസ്ഡിപിഐ വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് വാഴൂര്‍, സിയാദ്, ഹാ രിസ് നേതൃത്വം നല്‍കി.ഈരാറ്റുപേട്ട:എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെബീര്‍ വെട്ടിയ്ക്കല്‍, സെക്രട്ടറി സുബൈര്‍ വെള്ളാപ്പള്ളില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ബിനു നാരായണന്‍, ഇസ്മായില്‍ കീഴേടം, തീക്കോയി ഗ്രാമപ്പഞ്ചായത്തഗം കെ കെ പരിക്കൊച്ച്, മണ്ഡലം ഖജാന്‍ജി അയ്യൂബ് ഖാന്‍ കാസിം, എസ്ഡിടിയു മേഖലാ പ്രസിഡന്റ് സഫീര്‍ കുരുവനാല്‍, സെക്രട്ടറി വി എസ് ഹിലാല്‍ നേതൃത്വം നല്‍കി.എരുമേലി: എസ്ഡിപിഐ എരുമേലി,മുട്ടപ്പള്ളി ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.ഏറ്റുമാനൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ സംഘപരിവാര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് ബഷീര്‍ അറുപറ, സെക്രട്ടറി ഹാഷിം അറുപറ, അഫ്‌സല്‍ കുമ്മനം, ഷമീര്‍ കുമ്മനം, അന്‍സില്‍ പുളിന്താഴ നേതൃത്വം നല്‍കിപത്തനാട്: എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ലിബാസ് പത്തനാട്, ഷജീം സലീം, ഷിയാസ് ഇടയിരിക്കപ്പുഴ, സുബൈര്‍ കെ എന്‍ നേതൃത്വം നല്‍കി.കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം പേട്ടക്കവല വഴി ബസ് സ്റ്റാന്‍ഡ് ചുറ്റി കാഞ്ഞിരപ്പളളി ജങ്ഷനില്‍ സമാപിച്ചു. എസ്ഡിപിഐ നേതാക്കളായ ഷഫീഖാന്‍ മഠത്തില്‍, സിയാജ് പട്ടകപ്പാറ, സുധീര്‍ അഞ്ചിലിപ്പ നേതൃത്വം നല്‍കി.മുണ്ടക്കയം: ഗൗരി ലങ്കേഷിനെ സംഘപരിവാര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്  പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് നേതൃത്വം നല്‍കിയത് നജീബ് മാണിക്കപ്പാറ, സുലൈമാന്‍,  അജിമോന്‍ കെ എസ്, തൗഫീഖ്, ഹക്കീം നേതൃത്വം നല്‍കി.ചങ്ങനാശ്ശേരി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചങ്ങനാശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് ഹസന്‍, റെസി പറക്കവെട്ടി, ബിജു കെ എച്ച് ,നസീര്‍ പാറയില്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss