|    Oct 24 Wed, 2018 2:56 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം : പ്രസ്‌ക്ലബ് പ്രതിഷേധ കൂട്ടായ്മ ഇന്ന്

Published : 7th September 2017 | Posted By: fsq

 

പാലക്കാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ നിഷ്ഠൂരമായ കൊലപാതകത്തില്‍ പാലക്കാട് പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തിരയോഗം പ്രതിഷേധിച്ചു. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കുമെതിരെയുള്ള ഫാഷിസ്റ്റ് ആക്രമണത്തിനെതിരെ പൊതുസമൂഹവും ശക്തമായി പ്രതികരിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ ശ്രീധര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.എം ജാഫര്‍, ബിനോയ് രാജന്‍, വി.ജെയിന്‍, ഫൈസല്‍ കോങ്ങാട്, പട്ടത്താനം ശ്രീകണ്ഠന്‍, ഷബ്‌ന, അജിംസ് സംസാരിച്ചു.പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്് വൈകീട്ട് 4ന് നഗരത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസ്‌ക്ലബ്ബില്‍ നിന്നാരംഭിക്കുന്ന പ്രകടനം സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ ചുറ്റി കോട്ടമൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് അഞ്ചുവിളക്കിന് സമീപം നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ എം.ബി രാജേഷ് എം.പി, ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്, യൂത്ത് ലീഗ് സംസ്ഥാന ഖജാന്‍ജി എം.എ സമദ്, കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.ആര്‍ അജയന്‍ എന്നിവര്‍ പങ്കെടുക്കും.

ഓണാഘോഷത്തിനിടെ  യുവാവ്  കൊല്ലപ്പെട്ട  സംഭവംഅഞ്ചുപേര്‍ കൂടി അറസ്റ്റില്‍ആലത്തൂര്‍: ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ്്്് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. .ഒന്നാം പ്രതി കാവശ്ശേരി ആലിങ്കല്‍ പറമ്പ് ഉദയകുമാര്‍ (23) ,രണ്ടാം പ്രതി കാവശേരി  ആലിങ്കല്‍ പറമ്പില്‍ സജേഷ് കുമാര്‍ (30), ഏഴാം പ്രതി കാവശ്ശേരി മൂപ്പ്പറമ്പ് പുത്തന്‍വീട്ടില്‍ മനു (23), പത്താം പ്രതി മൂപ്പ് പറമ്പ് ഇരപ്പിക്കല്‍ വീട്ടില്‍ അഭിലാഷ് (23), പതിനൊന്നാം പ്രതി ആലിങ്കല്‍പറമ്പ് ശരത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഉത്രാടദിനത്തില്‍ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ടക്കുളം കോതപുരം കളരിക്കല്‍ വീട്ടീല്‍ രാജന്റെ മകന്‍ ജിതിന്‍  (24) കൊല്ലപ്പെടുകയായിരുന്നു. മര്‍ദനത്തില്‍ ഇരട്ടക്കുളം സ്വദേശി സ്വദേശി രജ്ഞിത്തിന് (23)  ഗുരുതരമായി പരിക്കേറ്റിരുന്നു.സംഭവത്തില്‍ കഴിഞ്ഞ ദിവസം ആലത്തൂര്‍ പോലീസ് പത്തു പേരെ അറസ്റ്റു ചെയ്തിരുന്നു. കാവശ്ശേരി മൂപ്പ് പറമ്പ് പുഴയ്ക്കല്‍ വീട്ടില്‍ ഗൗതം കൃഷ്ണ (19), മൂപ്പ് പറമ്പ് ഇരപ്പിക്കല്‍ വീട്ടില്‍ സഞ്ജു(21), മൂപ്പ് പറമ്പ് വിനോദ്(23), രഞ്ജിത്ത്(19), ആലിങ്കല്‍ പറമ്പ് സ്വദേശികളായ  മഹേഷ്(20), മൂച്ചിക്കല്‍ ആഷിക്ക് (23), സതീഷ്‌കുമാര്‍ (30), സുധീഷ്(21) ആനമാറി കല്ലട്ട പറമ്പില്‍ അന്‍ഫാസ് (18), പാലക്കാട് മരുതറോഡ് കുപ്പിയോട് സുധീഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.സംഭവത്തില്‍ 23 പേര്‍ക്കെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.ആലത്തൂര്‍ സിഐ കെഎ ലിസബത്ത് ,എസ്‌ഐ എസ്.അനീഷ്, രാമസ്വാമി, അരവിന്ദാക്ഷന്‍, സൂരജ് ബാബു, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്.സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss