|    Apr 24 Tue, 2018 4:58 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിഷേധ കൂട്ടായ്മ ഇന്ന്

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: കന്നട എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം 5ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പങ്കെടുക്കും. സംഘപരിവാറിന്റെ വിഷലിപ്തമായ രാഷ്ട്രീയത്തിനെതിരായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന അപകടകരമായ ഫാസിസ്റ്റ് രാഷ്ട്രീയ സമീപനത്തിനെതിരായി ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. നരേന്ദ്ര ധബോല്‍കര്‍, എം എം കല്‍ബുര്‍ഗി,  ഗോവിന്ദ പന്‍സാരെ എന്നിവര്‍ക്കുശേഷം ഗൗരി ലങ്കേഷും ഹിന്ദു വര്‍ഗീയവാദികളാല്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. കല്‍ബുര്‍ഗിയുടെയും ധബോല്‍ക്കറുടെയും കൊലപതകത്തിന് ശേഷം പ്രതികളെ പിടികൂടാനാകാതെ പോലിസ് ഇരുട്ടില്‍ തപ്പുകയാണ്. കൊലയാളികള്‍ പുതിയ ഇരയെ തേടുകയും ചെയ്യുന്നു. ഈ അപകടകരമായ സാമൂഹിക സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പ്രസിഡന്റ് എ എസ് ആനന്ദകുമാര്‍, സെക്രട്ടറി അരുണ്‍ കെ എസ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss