|    Jul 23 Mon, 2018 11:18 pm
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം:സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

Published : 6th September 2017 | Posted By: mi.ptk

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ലങ്കേഷിന്റെ വീടിന് മുന്നിലുള്ള സിസിടിവിയിലെ ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഈ ദൃശ്യങ്ങളില്‍ നിന്ന് കൊലപാതകികളെക്കുറിച്ച് സൂചന കിട്ടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കഴിഞ്ഞദിവസം രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടിലെത്തിയ അജ്ഞാത സംഘം ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നെത്തിയാണ് അക്രമണം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗൗരി ലങ്കേഷ് വീട്ടില്‍  കയറിയ ഉടന്‍ സംഘത്തിലൊരാള്‍ കോളിങ് ബെല്‍ അടിക്കുകയും പുറത്തുവന്ന ഉടനെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് അനുമാനം.
പൊലിസിന്റെ മൂന്ന് സംഘങ്ങളാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇതിലൊരു സംഘത്തിന് ക്രൈം ബ്രാഞ്ച് തലവന്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss