|    Oct 18 Thu, 2018 6:40 pm
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നാടെങ്ങും പ്രതിഷേധം. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനം നടത്തി. തുടര്‍ന്നു നടന്ന യോഗത്തില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍, സെക്രട്ടറി പി ഒ ഷീജ, ഇല്യാസ്, ജംഷീര്‍ സംസാരിച്ചു. വൈകീട്ട് വിജയ പമ്പ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധ പൊതുയോഗം സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍ അധ്യക്ഷനായിരുന്നു. ഒ കെ ജോണി, പി പി ആലി, പി കെ അബൂബക്കര്‍, ടി സുരേഷ് ചന്ദ്രന്‍, വിജയന്‍ ചെറുകര, പി എം ജോയി, എന്‍ ഒ ദേവസ്യ, സാം പി മാത്യു, അബ്ദുല്‍ സലാം സംസാരിച്ചു.മാനന്തവാടി: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ മാനന്തവാടിയില്‍ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. പ്രസ്‌ക്ലബ്ബ് പരിസരത്ത് നിന്ന് പ്ലക്കാഡുമേന്തി നഗരം ചുറ്റിയ പ്രകടനം ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. വിവിധ കക്ഷി നേതാക്കളായ ഇ ജെ ബാബു, ജോണി മറ്റത്തിലാനി, എല്‍ സോമന്‍ നായര്‍, കബീര്‍ മാനന്തവാടി, സലീംകുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ ജോസ് സെബാസ്റ്റ്യന്‍, ജോസഫ് എം വര്‍ഗീസ്, ഫ്രാന്‍സിസ് ബാബു, എ ജെ ചാക്കോ, മാധ്യമപ്രര്‍ത്തകരായ അശോകന്‍ ഒഴക്കോടി, ലത്തീഫ് പടയന്‍, അബ്ദുല്ല പള്ളിയാല്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, നവീന്‍ മോഹന്‍, സത്താര്‍ ആലാന്‍, റിനീഷ് ആര്യപ്പള്ളി നേതൃത്വം നല്‍കി.കല്‍പ്പറ്റ: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്‌സോ) പ്രതിഷേധിച്ചു. എം എഫ് ഫ്രാന്‍സിസ്, പി കെ ജയരാജന്‍, ജെയിന്‍ ആന്റണി സംസാരിച്ചു. പുല്‍പ്പള്ളി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നു പുല്‍പ്പള്ളി പ്രസ് ഫോറം ആവശ്യപ്പെട്ടു. അഴിമതിക്കെതിരേ പോരാടിയ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ഫാഷിസ്റ്റ് ശക്തികളാണ്. പത്രപ്രവര്‍ത്തനത്തെ സാമൂഹിക പ്രവര്‍ത്തനമാക്കി മാറ്റിയതിന് ഇവര്‍ക്ക് നല്‍കേണ്ടിവന്നത് സ്വന്തം ജീവനാണെന്ന് യോഗം വിലയിരുത്തി. സി ഡി ബാബു അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, സാജന്‍ മാത്യു, ബാബു വടക്കേടത്ത്, ബാബു നമ്പുടാകം, ജോബി, ഗിരീഷ്, ബിന്ദു ബാബു, റിന്റോ സംസാരിച്ചു.പുല്‍പ്പള്ളി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. ഫാഷിസത്തിനെതിരായ ധീരമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യന്‍ മതേതരത്വത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിനും മതേതരത്വത്തിന്റെ നിലനില്‍പ്പിനും വേണ്ടി ജീവശ്വാസം വരെ പോരാടുമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിജ്ഞയെടുത്തു. പ്രതിഷേധ പ്രകടനത്തിന് ഷംസാദ്, സിജു തോട്ടത്തില്‍, രജീവ്, ലിജോ, ഷിബു, ജേക്കബ് നേതൃത്വം നല്‍കി. പുല്‍പ്പള്ളി: സാമൂഹിക പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെ മതേതരവാദികളെ  ഞെട്ടിക്കുന്നതാണെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് പറഞ്ഞു. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ കൊലപാതകികളുടെ പ്രേതം കേന്ദ്ര ഭരണത്തിനു കീഴില്‍ അഴിഞ്ഞാടുകയാണെന്നും ഇതിനെതിരേ ദേശസ്‌നേഹികളുടെ കൂട്ടായ്മ അനിവാര്യമാണന്നും കെ എല്‍ പൗലോസ് പറഞ്ഞു.    കല്‍പ്പറ്റ: ഫാഷിസത്തിനെതിരേ ശബ്ദമുയര്‍ത്തിയതിന് പ്രമുഖ മാധ്യമ-സാമൂഹിക പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ കൊല ചെയ്ത കാവിഭീകരര്‍ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അക്ഷരങ്ങളെയും ആശയങ്ങളെയും എതിര്‍ശബ്ദങ്ങളെയും ഭയക്കുന്നതിനാലാണ് ജനാധിപത്യ പോരാട്ടങ്ങളെ ഇല്ലായ്മ ചെയ്യാന്‍ വര്‍ഗീയ ശക്തികള്‍ക്ക് ആയുധങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. സംഘപരിവാര വംശീയ ഭീകരതയ്‌ക്കെതിരേ ശബ്ദങ്ങളുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുന്നത് തുടര്‍ക്കഥയാവുകയാണ്. ഈ അപകടകരമായ സാഹചര്യത്തെ നേരിടാന്‍ രംഗത്തിറങ്ങണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനു വയനാട്, മേഴ്‌സി മാനന്തവാടി, ഇബ്രാഹീം അമ്പലവയല്‍, എ സി അലി, ഭാസ്‌കരന്‍ പടിഞ്ഞാറത്തറ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss