|    Oct 17 Wed, 2018 12:42 pm
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം;വ്യാപക പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ഫാഷിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം.വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധയോഗവും നടന്നു.  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചിന്തിക്കാനുള്ള സ്വതന്ത്ര്യ വരെ ചോദ്യചെയ്യപ്പെടുകയാണന്നും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്ലസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി  എന്‍ രാജേഷ്, പി ജെ ജോഷ്വ, കെ പി വിജയകുമാര്‍, എ കെ രമേശ്, സോഫിയബിന്ദ്,  വി പി റജീന, സി വി ഗോപാലകൃഷ്ണന്‍, റസല്‍ ഷാഹുല്‍, പി വിപുല്‍നാഥ് സംസാരിച്ചു. പ്രകടനത്തിന് ഇ പി മുഹമ്മദ്, സി പി എം സയീദ് അഹമ്മദ്, കെ കെ ഷിദ, ടി മുംതസ്, എം പി രാമചന്ദ്രന്‍, ടി വി ലൈല, ഫസ്‌ന ഫാത്തിമ  നേതൃത്വം നല്‍കി.കൊടുവള്ളി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കൊടുവള്ളി പ്രസ്‌ക്ലബ് വായമൂടികെട്ടി പ്രതിഷേധിച്ചു. കെ കെ ജബ്ബാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, പ്രസ്‌ക്ലബ് പ്രസിഡന്റ് ബഷീര്‍ ആരാമ്പ്രം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് വാവാട്, കെ കെ ഷൗക്കത്ത് സംസാരിച്ചു. പ്രകടനത്തിന് ലോഹിതാക്ഷന്‍ എ കെ, എന്‍ പി  എ മുനീര്‍, എം അനില്‍ കുമാര്‍, എം ഇല്‍യാസ്, പി സി മുഹമ്മദ്, സോമന്‍ പിലാത്തോട്ടം, സിദ്ദീഖ് പന്നൂര്, കെ സി സോജിത്ത്, റാഷിദ് കരീറ്റി പറമ്പ്, പി കെ സി മുഹമ്മദ് താമരശ്ശേരി, അഖില്‍ താമരശ്ശേരി  നേതൃത്വം നല്‍കി.കുന്ദമംഗലം: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കുന്ദമംഗലം  പ്രസ് ക്ലബ്  പ്രതിഷേധിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് അബൂബക്കര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹബീബ്കാരന്തൂര്‍, ഷാജി കാരന്തൂര്‍, സര്‍വദമനന്‍ കുന്ദമംഗലം, ബഷീര്‍ പുതുക്കുടി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss