|    Jul 21 Sat, 2018 5:02 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം: വ്യാപക പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

വേങ്ങര: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് വേങ്ങരയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ എം ഹനീഫ, എം ഹുസൈന്‍ ഹാജി, കെ കെ സൈതു, സി ശംസുദ്ദീന്‍, സി മുസ്തഫ നേതൃത്വം നല്‍കി.കോട്ടക്കല്‍: ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ചു എസ്ഡിപിഐ കോട്ടക്കലില്‍ നടത്തിയ പ്രകടനത്തില്‍ എം പി മുഹമ്മദ് മുസ്ഥഫ, ടി പി ഷാഹുല്‍, ടി ഷാഹുല്‍ ഹമീദ്, എം റഷീദ് നേതൃത്വം നല്‍കി.കുറ്റിപ്പുറം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് കുറ്റിപ്പുറം ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ സലീം ഉദ്ഘാടനം ചെയ്തു. ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത് ആര്‍ എസ് എസ് തന്നെയാണെന്നും ആര്‍എസ്എസ്സിനെ  എതിര്‍ക്കുന്നവരെ കിരാതമായി കൊലപ്പെടുത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് രീതിയെ ചോദ്യം ചെയ്ത് മുന്നോട്ട് വരേണ്ട സമയം പിന്നിട്ടിരിക്കുകയാണ്. സംഘപരിവാരം രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെപോലും അരും കൊലയിലൂടെയും വെടിയുണ്ടകളിലൂടെയും ഹനിക്കപ്പെടുകയാണ്. അദ്ധേഹം പറഞ്ഞു. തവനൂര്‍ ഏരിയ പ്രസിഡന്റ്  ടി മുജീബ് റഹ്മാന്, സെക്രട്ടറി യാസിര്‍, വളാഞ്ചേരി ഏരിയ പ്രസിഡന്റ്  ഷുഹൈബ്, സെക്രട്ടറി മുസ്തഫ,സ്വാലിഹ,ആലല്‍ഫി ഗസ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.വേങ്ങരയില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് എം എഫ് ഫുആദ് ,എം അംജത്, ഇ കെ അനസ് നേതൃത്വം നല്‍കിവേങ്ങര: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ അരുംകൊലയില്‍ പ്രതിഷേധിച്ചു വേങ്ങരയിലെ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കറുത്ത ബാഡ്ജ് കൊണ്ട് വായ മൂടിക്കെട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിന് പ്രസ് ക്ലബ് പ്രെസിഡന്റ് കെ ഗംഗാധരന്‍,  സെക്രട്ടറി ഇന്‍ ചാര്‍ജ് ടി കെ മൊയ്തീന്‍ കുട്ടി, എം കെ അലവിക്കുട്ടി, കെ കെ രാമകൃഷ്ണന്‍,  എം ഖമറുദ്ദീന്‍, ഷാഹുല്‍ ഹമീദ് തറയില്‍ എന്നിവര്‍  നേതൃത്വം നല്‍കി. പരപ്പനങ്ങാടി: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രസ്സ് ഫോറം യോഗം പ്രതിഷേധിച്ചു.പ്രസിഡന്റ് എ അഹമ്മദുണ്ണി അധ്യക്ഷതവഹിച്ചു. സിപി വത്സന്‍, സ്മിത അത്തോളി,ബാലന്‍ വള്ളിക്കുന്ന്, പി കുഞ്ഞിമോന്‍, പി പി നൗഷാദ്, കെ ഷമീര്‍, ഹംസ കടവത്ത്, എംപി മുഹമ്മദ് സംസാരിച്ചു തിരൂരങ്ങാടി : ബാംഗ്ലൂരില്‍  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് ചെമ്മാട് ടൗണില്‍ പ്രകടനം നടത്തി.  പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇഖ്ബാല്‍ പാലത്തിങ്ങല്‍, സെക്രട്ടറി യു എ റസാഖ്, ഷനീബ് മൂഴിക്കല്‍, രജസ്ഖാന്‍ മാളിയാട്ട്, ഹമീദ് തിരൂരങ്ങാടി, മന്‍സൂറലി ചെമ്മാട്, സമീര്‍ മേലേവീട്ടില്‍, നിസാര്‍ കൊടിഞ്ഞി, മുസ്തഫ ചെറുമുക്ക്, അഫ്‌സല്‍ ചെട്ടിപ്പടി, ശിബിന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss