|    Oct 24 Wed, 2018 12:35 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം: മാധ്യമപ്രവര്‍ത്തകര്‍ വായ്മൂടികെട്ടി പ്രതിഷേധ ജാഥ നടത്തി

Published : 7th September 2017 | Posted By: fsq

 

തൃശൂര്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകയും ഹൈന്ദവ ഫാഷിസ്റ്റ് വിരുദ്ധ എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി പ്രതിഷേധജാഥ സംഘടിപ്പിച്ചു. തൃശൂര്‍ പ്രസ്‌ക്ലബിന് മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധജാഥ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം പ്രസ്‌ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ജോയ് എം മണ്ണൂര്‍, നിയുക്ത പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രഭാത് സംസാരിച്ചു. വൈസ് പ്രസിഡന്റ് വിനീത, സെക്രട്ടറി ബിനോയ് ജോര്‍ജ്, എക്‌സിക്യൂട്ടീവ് അംഗം ഫിന്നി ലൂയിസ് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss