|    Oct 21 Sun, 2018 7:47 pm
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

ആലപ്പുഴ: ബംഗളുരുവില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ആലപ്പുഴ പ്രസ് ക്ലബ്ബിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം വൈസ് പ്രസിഡന്റ്  അംജത് പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും നിലപാടുകളും ഭീഷണി നേരിടുന്ന സാഹചര്യം രാജ്യത്ത് വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി രാജ്‌മോഹന്‍, ലെനി ജോസഫ്, കെ എ ബാബു, ജോ. സെക്രട്ടറി പി അഭിലാഷ്, എംആര്‍സി പണിക്കര്‍, മഞ്ജു എം ജോയ്, ജോണ്‍സണ്‍ നെറോണ, എ എ ഷൗക്കത്ത്, സുധീര്‍ കോയ സംസാരിച്ചു. ആലപ്പുഴ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവം രാജ്യത്തിന്റെ യശസ്സിന് കളങ്കമേല്‍പ്പിച്ചെന്ന് ജനതാദള്‍ (എസ്). സ്വതന്ത്ര ചിന്തകളുടെ മേലുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ തുടരുന്നത് ഭരണസംവിധാനങ്ങളുടെ പരാജയമാണ്. അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുകയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളെ  രാജ്യത്ത് നിരോധിക്കാനും             തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനതാദള്‍ (എസ്) അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഹസന്‍ എം പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷൈബു കെ ജോണ്‍, പി ജെ കുര്യന്‍, ടി എം സുബാഷ്, മുഹമ്മദ് റിയാസ്, എച്ച് നൗഷാദ്, പി എ സജീവ്, ആശാ ഹരി, ജഗന്നാഥ് ജി, എസ് സുധാകരന്‍, എ ആര്‍ അന്‍സര്‍ സംസാരിച്ചു.ആലപ്പുഴ: മുതിര്‍ന്ന ജേണലിസ്റ്റായ ഗൗരിലങ്കേഷിന്റെ തലയിലും നെഞ്ചിലും ഏറ്റ വെടി മനുഷ്യന്റെ ശബ്ദത്തിനും നിര്‍ഭയ പത്രപ്രവര്‍ത്തനത്തിനും ഏറ്റ വെടിയുണ്ടകളായിരുന്നുവെന്ന് സീനിയര്‍ ജേണലിസ്റ്റ് യൂനിയന്‍ ജില്ലാ കമ്മറ്റിയുടെ പ്രതിഷേധയോഗം പാസാക്കിയ പ്രമേയത്തില്‍ പറഞു പ്രസിഡന്റ് എസ് എച്ച് അല്‍ ഹാദി അധ്യക്ഷത വഹിച്ചു. സെകട്ടറി എ ഷൗക്കത്ത് പ്രമേയം അവതരിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss