|    Oct 20 Sat, 2018 5:18 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നാടെങ്ങും പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

കാസര്‍കോട്: കര്‍ണാടകയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിനെ ഫാഷിസ്റ്റ് ശക്തികള്‍ വെടിവച്ചുകൊന്നതില്‍ നാടെങ്ങും പ്രതിഷേധം. വര്‍ഗീയതക്കും അസഹിഷ്ണുതക്കുമെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ലങ്കേഷിന്റെ കൊലപാതകം എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമാണെന്ന് വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വ്യക്തമാക്കി. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ്ബ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് ഹെഡ്‌പോസ്‌റ്റോഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റ് സണ്ണിജോസഫ് ഉദ്ഘാടനം ചെയ്തു. വിനോദ് പായം, ടി എ ശാഫി, വിനോയ് മാത്യു, റൂബിന്‍ ജോസഫ്, അബ്ദുര്‍റഹ്്മാന്‍ ആലൂര്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, രവീന്ദ്രന്‍ രാവണേശ്വരം, ശഫീഖ് സംസാരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് വൈകിട്ട് കാസര്‍കോട്ട് പ്രതിഷേധ കൂട്ടായ്മ നടത്തും. എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസങ്ക’ടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം സിപിഐ ജില്ലാ അസി. സെക്രട്ടറി ബി വി രാജന്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ ജയാനന്ദ അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ജയരാമ, ഡി എ ബഷീര്‍, മുഹമ്മദലി, എസ് രാമചന്ദ്ര നേതൃത്വം നല്‍കി. കാസര്‍കോട് നഗരത്തില്‍ കേരള മഹിളാസംഘത്തിന്റെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.മഞ്ചേശ്വരത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സതീഷ് അടപ്പ ഉദ്ഘാടനം ചെയ്തു. ആരിഫ് മച്ചംപാടി അധ്യക്ഷത വഹിച്ചു. മുരളീധരഭട്ട്, യാക്കൂബ് കുഞ്ചത്തൂര്‍, ജഗദീഷ് മൂഡംബയല്‍, അനീസ് ഉപ്പള, അബ്ദുര്‍റഹ്്മാന്‍ പാറക്കട്ട, ദീപക്, നാഗാര്‍ജുന്‍, അബ്ദുര്‍റഹ്്മാന്‍ ഉദ്യാവര്‍, സലാം വോര്‍ക്കാടി നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss