|    Oct 21 Sun, 2018 12:53 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം; നാടെങ്ങും പ്രതിഷേധാഗ്നി

Published : 7th September 2017 | Posted By: fsq

 

കണ്ണൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും തീവ്രഹിന്ദുത്വവാദികളുടെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിനെ ബംഗളൂരിവിലെ വീട്ടില്‍ക്കയറി വെടിവച്ചുകൊന്നതിനെതിരേ നാടെങ്ങും പ്രതിഷേധാഗ്്‌നി.മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ വിവിധ രാഷ്ട്രീയ-വിദ്യാര്‍ഥി-സാംസ്‌കാരിക സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍, എസ്ഡിപിഐ, ഡിവൈഎഫ്‌ഐ, എഐവൈഎഫ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകള്‍ പ്രകടനം നടത്തി.  കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തി ല്‍ കണ്ണൂരില്‍ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. കറുത്ത ബാഡ്ജ് ധരിച്ച്, പ്ലക്കാര്‍ഡേന്തി പ്രസ്‌ക്ലബ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്്സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്നു  യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ ടി ശശി അധ്യക്ഷത വഹിച്ചു. 9ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് സൈനുദീന്‍ കരിവെള്ളൂര്‍, ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍, ജില്ലാ നേതാക്കളായ ചന്ദ്രന്‍ മാസ്റ്റര്‍, ബെന്നി ഫെര്‍ണാണ്ടസ്, സി കെ മുനവ്വിര്‍, ഷാഹിന ലത്തീഫ്, സി മുഹമ്മദ് ഇംതിയാസ്, ത്രേസ്യാമ്മ, സി പി റഹ്്‌ന നേതൃത്വം നല്‍കി. കൊലപാതകത്തില്‍ തലശ്ശേരി പ്രസ് ഫോറം പ്രതിഷേധിച്ചു. പ്രസിഡന്റ് കെ ജെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഷാജി പാണ്ട്യാല, പൊന്ന്യം കൃഷ്ണന്‍, പാലയാട് രവി, ചാലക്കര പുരുഷു, പി ദിനേശന്‍, സെക്രട്ടറി അര്‍ജുന്‍ ബാബുരാജ്, ജോയിന്റ് സെക്രട്ടറി എന്‍ പ്രശാന്ത് സംസാരിച്ചു.  ഗൗരീ ലങ്കേഷിനെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂര്‍ ടൗണില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറിമാരായ പി കെ ഫാറൂഖ്, എ സി ജലാലുദ്ദീന്‍, സംസ്ഥാന സമിതിയംഗം കെ കെ അബ്്ദുല്‍ ജബ്ബാര്‍ നേതൃത്വം നല്‍കി. എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഗമം പരിസരത്ത് നിന്നാരംഭിച്ച് ഒ വി റോഡ്, പഴയ ബസ് സ്റ്റാന്റ്, എംഎം റോഡ്, നാരങ്ങാപ്പുറം, പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലൂടെ സ്ഥലങ്ങളിലൂടെ മെട്രോ പരിസരത്ത് സമാപിച്ചു. റാസിഖ്, ലതീഫ്, നിസാര്‍, നാസര്‍ നേതൃത്വം നല്‍കി.പെരിങ്ങത്തൂരില്‍ നടന്ന പ്രകടനത്തിനു കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് റാസിഖ് മാസ്റ്റര്‍, പാനൂര്‍ മേഖലാ പ്രസിഡന്റ് അനസ് എന്നിവരും പാനൂരില്‍ മണ്ഡലം ഖജാഞ്ചി നാസര്‍, മേഖലാ സെക്രട്ടറി അബ്്ദുല്ല പുല്ലൂക്കര, സഫര്‍ പാനൂര്‍ നേതൃത്വം നല്‍കി. പാപ്പിനിശ്ശേരിയില്‍ പഞ്ചായത്ത് സെക്രട്ടറി ഷബീര്‍, ഷാഫി, ഹംസക്കുട്ടി നേതൃത്വം നല്‍കി. മട്ടന്നൂര്‍, ഇരിട്ടി, തളിപ്പറമ്പ്, പുതിയതെരു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. കാംപസ് ഫ്രണ്ട് കണ്ണൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ പ്രകടനത്തിനു ജില്ലാ സെക്രട്ടറി പി കെ ഉനൈസ് നേതൃത്വം നല്‍കി. ഡിവൈഎഫ്‌ഐ, എഐവൈഎഫ്, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവരും നഗരത്തില്‍ പ്രകടനം നടത്തി. തലശ്ശേരി കിവീസ് കൂട്ടായ്മ വായ്മൂടിക്കെട്ടി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഫര്‍ഹാന്‍, ഇല്യാസ്, ഷാരൂഖ്, നിര്‍ഷാദ്, ശമല്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss