|    Oct 21 Sun, 2018 5:23 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകം വേദനാജനകം: മന്ത്രി കടന്നപ്പള്ളി

Published : 7th September 2017 | Posted By: fsq

 

കണ്ണൂര്‍:  മതേതര ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നുവെന്നും ഗൗരി ലങ്കേഷിന്റെ കൊലപാതകം വേദനാജകമാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സൗഹൃദം കണ്ണൂര്‍ സംഘടിപ്പിച്ച ഈദ്-ഓണം സ്്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകക്കു പോലും നിലനില്‍പ്പില്ല. ഈദും ഓണവുമെല്ലാം പകര്‍ന്നു നല്‍കുന്നത് മാനവിക ഐക്യമാണ്. മനുഷ്യത്വമാണ് ഏതു മതത്തിന്റെയും അന്തസ്സത്ത. ഖൂര്‍ആനും ബൈബിളും ഭഗവത് ഗീതയുമെല്ലാം നല്‍കുന്ന സന്ദേശം ഒരുമയുടെയും മാനവികതയുടേതുമാണ്. അസഹിഷ്ണതെയും അക്രമത്തെയും അതിജീവിക്കാന്‍ കഴിയണം. അക്ബറും അശോകനും എന്നും ചരിത്രപുരുഷന്മാരായി നിലനില്‍ക്കുന്നത് അവര്‍ നല്‍കിയ മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കെ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി കെ ഖാലിദ്, കണ്ണൂര്‍ ബിഷപ്പ് റവ. ഡോ. അലക്‌സ് വടക്കുംതല, യു പി സിദ്ദീഖ്, പി നാരായണന്‍, അഡ്വ. ജീനാഭായ്, ഫാ. ദേവസി ഈരത്തറ, പി കൃഷ്ണനാഥ പൈ, കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss