|    Jul 23 Mon, 2018 8:49 pm
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിച്ച് സംഘപരിവാറുകാര്‍

Published : 6th September 2017 | Posted By: shins

ന്യൂഡല്‍ഹി: സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരേ ശക്തമായി രംഗത്തെത്തിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവം ആഘോഷമാക്കി സംഘപരിവാറുകാര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് സംഘപരിവാര്‍ ശക്തികളും ഏതാനും മാധ്യമപ്രവര്‍ത്തകരും ആഹ്ലാദപ്രകടനം നടത്തിയത്. ഇന്നലെ വൈകീട്ട് ഗൗരി ലങ്കേഷ് മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തന്നെ സന്തോഷം പങ്കുവെച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനു പിന്നാലെ സംഘപരിവാര്‍ അതിക്രമത്തിനെതിരെ നിരന്തരം സംസാരിച്ചതോടെ ഗൗരി ലങ്കേഷിനെ നക്‌സലിസ്റ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയായിരുന്നു. ‘ഇത് സന്തോഷിക്കേണ്ട സമയമാണ്’, ‘ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ’, ‘മാര്‍ക്‌സിസ്റ്റ് ശൂര്‍പണക’ എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. നിങ്ങളുടെ പ്രവൃത്തി നിങ്ങളെ വേട്ടയാടിയെന്നും ദയാരഹിതമായി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു എന്നുമായിരുന്നു സീ മീഡിയയിലെ മാധ്യമപ്രവര്‍ത്തക ജഗരതി ശുക്ലയുടെ ട്വീറ്റ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരേ പല കോണില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെ ‘ഇപ്പോള്‍ വിലപിക്കുന്നവരുടെയൊക്കെ മനുഷ്യത്വം കേരളത്തില്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എവിടെയായിരുന്നു’ എന്നും അവര്‍ ചോദിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss